ഐഫോൺ 16 കെയ്‌സുകളുടെ ചിത്രങ്ങൾ പുറത്ത്: ക്യാമറക്ക് പ്രത്യേക ബട്ടനുൾപ്പെടെ മാറ്റങ്ങൾ
ഈ വർഷം എല്ലാ ഐഫോൺ 16 മോഡലുകൾക്കും ആക്ഷന്‍ ബട്ടന്‍ ഉണ്ടാകും. മ്യൂട്ട് സ്വിച്ച് ഐഫോണുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് ആക്ഷന്‍ ബട്ടന്‍ എത്തുന്നത്
ന്യൂയോര്‍ക്ക്: ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകൾ സെപ്തംബറിലാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്തൊക്കെയാകും പുതിയ മോഡലിൽ ആപ്പിൾ ഒളിപ്പിച്ചുവെച്ചത് എന്നത് ഇതിനകം തന്നെ പുറത്തറിഞ്ഞിട്ടുണ്ട്. ഔദ്യോഗികമല്ലെങ്കിലും ആപ്പിളുമായി ബന്ധപ്പെട്ട ടിപ്‌സുകൾ പങ്കുവെക്കുന്നവരാണ് ഇതൊക്കെ പുറത്തുവിടുന്നത്.
ഇപ്പോഴിതാ ഐഫോണ്‍ 16 മോഡലിന്റെ കൂടുതല്‍ സൂചനകള്‍ നല്‍കിക്കൊണ്ട് ഫോണിന്റെ കെയ്‌സുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രോ മോഡലുകളില്‍ മാത്രം പുതിയ ഡിസൈന്‍ എന്ന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ശൈലി മാറ്റിപ്പിടിച്ച് ഇത്തവണ ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്കും പ്രകടമായ ഡിസൈന്‍ മാറ്റങ്ങളുണ്ടെന്ന് ഈ കേയ്‌സുകള്‍ വ്യക്തമാക്കുന്നു.
ഐഫോൺ 15ൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 16 ലെ സ്റ്റാന്‍ഡേഡ് മോഡലുകളിലെ ക്യാമറകള്‍, വെര്‍ട്ടിക്കിള്‍ രീതിയിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്. ഇതൊക്കെ നേരത്തെ റിപ്പോര്‍ട്ടുകളായി വന്നതാണ്. എന്നാല്‍ പ്രോ, പ്രോ മാക്സ് മോഡലുകളിലെ ക്യാമറകള്‍ ബോക്സ് ടൈപ്പില്‍ തന്നെയായിരിക്കും.
വെര്‍ട്ടിക്കിള്‍ ക്യാമറ സജ്ജീകരണം ഐഫോണ്‍ Xന് സമാനമാണ്. എന്നാൽ 16നിലേക്ക് എത്തുമ്പോള്‍ ക്യാമറ യൂണിറ്റ് ഐഫോണ്‍ Xനേക്കാൾ വലുതായിരിക്കും. ഐഫോൺ 16 മോഡലുകളിൽ ഒരു ആക്ഷൻ ബട്ടൺ ഉണ്ടാകുമെന്നും കേസുകളുടെ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ആക്ഷൻ ബട്ടൺ ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
എന്നാൽ ചിത്രങ്ങളിൽ കാണുന്നത് പോലെ, ഈ വർഷം എല്ലാ ഐഫോൺ 16 മോഡലുകൾക്കും ആക്ഷന്‍ ബട്ടന്‍ ഉണ്ടാകും. മ്യൂട്ട് സ്വിച്ച് ഐഫോണുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് ആക്ഷന്‍ ബട്ടന്‍ എത്തുന്നത്.
പ്രത്യേകം ഫോട്ടോ കാപ്ചര്‍ ബട്ടനാണ് ഐഫോണില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ഭാഗം. പവര്‍ ബട്ടന് താഴെയായി ഒരു പ്രത്യേക ഭാഗം ഇതിനായി ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. ഹാപ്റ്റിക് സംവിധാനത്തോടുകൂടിയ ബട്ടണ്‍ ആയതിനാലായിരിക്കണം ഈ ഭാഗം ഒഴിച്ചിട്ടത്. അതേസമയം മുൻഗാമികളെ അപേക്ഷിച്ച് ഐഫോണ്‍ 16, 16 പ്ലസ് എന്നിവയുടെ ഡിസ്‌പ്ലേ വലുപ്പത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. അവ യഥാക്രമം 6.1, 6.7 ഇഞ്ച് ഡിസ്‌പ്ലേകളിൽ വരുമെന്നാണ് കെയ്സുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Adjust Story Font
16