'തീർന്നിട്ടില്ല, ജീവനോടെയുണ്ട്..'; നോക്കിയ ഇനിയും വരും , അവസാനിച്ചെന്ന വാർത്ത നിഷേധിച്ച് കമ്പനി
നോക്കിയയുടെ സോഷ്യൽമീഡിയ ഹാൻഡിലുകളും വെബ്‌സൈറ്റും ഹ്യൂമൻ ഡെവലപ്‌മെന്റ് ഡിവൈസ്(എച്ച്.എം.ഡി) എന്ന നിലയിലേക്ക് മാറ്റിയതാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണം
ഹെല്‍സിങ്കി: അവശനിലയിൽ നിൽക്കുന്ന 'നോക്കിയ'ക്ക് മരണമണി മുഴങ്ങിയോ? ടെക് രംഗത്ത് വൻ ചർച്ചയായ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ നിർമിക്കാനുള്ള അവകാശം നേടിയ എച്ച്.എം.ഡി ഗ്ലോബലിന്റെ പുതിയ നീക്കമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
നോക്കിയയുടെ സോഷ്യൽമീഡിയ ഹാൻഡിലുകളും വെബ്‌സൈറ്റും ഹ്യൂമൻ ഡെവലപ്‌മെന്റ് ഡിവൈസ്(എച്ച്.എം.ഡി) എന്ന നിലയിലേക്ക് മാറ്റിയതാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണം. ഇതിന്റെ ടീസറും പ്രചരിച്ചു. അതോടെ നോക്കിയ ബ്രാൻഡിൽ ഇനി ഫോണുകൾ ഇറങ്ങില്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ അഭ്യൂഹങ്ങളെയെല്ലാം തള്ളി എച്ച്.എം.ഡി തന്നെ രംഗത്ത് എത്തി.
മൾട്ടി ബ്രാൻഡ് സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് കമ്പനി തന്നെ വ്യക്തമാക്കി. വില കുറവും ഒത്തിരി ഫീച്ചറുകളുമായി ഇനിയും നോക്കിയ ഫോണുകൾ തുടർന്നും വിപണിയിൽ എത്തുമെന്നും എച്ച്.എം.ഡി വ്യക്തമാക്കി. ഈ വർഷം അവസാനമോ മധ്യത്തിലോ പുതിയ ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരുകാലത്ത് എല്ലാമായിരുന്ന നോക്കിയക്ക് ഇപ്പോൾ പഴയ പ്രതാപം ഇല്ല. ചൈനീസ് ബ്രാൻഡുകളും സാംസങ് പോലുള്ള കമ്പനിയും നൂതന ഫീച്ചറുകളുമായി കളംനിറഞ്ഞതോടെ നോക്കിയ പ്രഭാവം മങ്ങി. ഇപ്പോഴും ഇടയ്ക്കിടെ പുതിയ മോഡലുകളുമായി രംഗത്ത് എത്തുന്നുണ്ടെങ്കിലും വിപണി കുലുക്കാൻ മാത്രംപോന്നതല്ല.
അതേസമയം ബ്രാന്‍ഡിന്റെ ലൈസന്‍സ് ഉടമ എന്ന നിലയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് എച്ച്എംഡി ഗ്ലോബല്‍. അതിന്റെ ഭാഗമായാണ് പുതിയ നീക്കം. മള്‍ട്ടി ബ്രാന്‍ഡ് നയത്തിന്റെ ഭാഗമായി എച്ച്എംഡിയ്ക്ക് സ്വന്തം ബ്രാന്‍ഡിന്റെ പേരില്‍ തന്നെ ഫോണുകള്‍ അവതരിപ്പിക്കാന്‍ സാധിക്കും.ഇൌ സാധ്യതയാണ് കമ്പനി പരിഗണിക്കുന്നത്. ഈ സാധ്യതയാണ് കമ്പനി പരിഗണിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി നോക്കിയ ബ്രാൻഡുകൾ നിർമിക്കുന്നത് എച്ച്.എം.ഡി ഗ്ലോബലാണ്.
Adjust Story Font
16