ഐഫോണിന് സമാനമായ ആക്ഷൻ ബട്ടണുമായി നത്തിങ് ഫോൺ 3എ സീരീസ്
ഈ സീരിസിനൊപ്പം ഒരു പ്രോ വാരിയന്റും കമ്പനി അവതരിപ്പിക്കുന്നുണ്ട്

ലണ്ടന്‍: മാർച്ച് 4നാണ് നത്തിങ് ഫോൺ 3 എ സീരീസ് അവതരിപ്പിക്കുന്നത്. മുന്നോടിയായി കമ്പനി പുറത്തിറക്കിയ ടീസറാണ് ഇപ്പോള്‍ ടെക് പ്രേമികളുടെ മനം കവരുന്നത്. ഒരു പുതിയ ബട്ടണാണ് 3 എ സീരീസിനെ വേറിട്ടതാക്കുന്നത്.
ഐഫോണ്‍ 16 മോഡലുകളിലേത് പോലെ ക്യാമറ കണ്‍ട്രോള്‍ ബട്ടനാണിതെന്നാണ് പറയപ്പെടുന്നത്. ഈ സീരിസിനൊപ്പം ഒരു പ്രോ വാരിയന്റും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
പവർ ബട്ടണിന് താഴെയാണ് പുതിയ ബട്ടണിന്റ സ്ഥാനമെന്നാണ് പുറത്തുവരുന്ന ടീസറുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇത് ക്യാമറയ്ക്ക് വേണ്ടിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കമന്റ്. എന്നാല്‍ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തുന്നില്ല.
അതേസമയം ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും എഐ സവിശേഷതകളോടെയായിരിക്കും ഫോണ്‍ ഇറങ്ങുക എന്നാണ് ആദ്യം മുതലെയുള്ള റിപ്പോര്‍ട്ടുകള്‍. തനതായ ഡിസൈന്‍ നിലനിര്‍ത്തി ആകര്‍ഷകമായ ഹാർഡ്‌വെയറോടും സോഫ്റ്റ്‌വെയറോടും കൂടിയായിരിക്കും പുതിയ ഫോണ്‍ വിപണിയില്‍ എത്തുക.
120Hz റിഫ്രഷ് നിരക്കും എച്ച്ഡിആര്‍ 10+ സപ്പോര്‍ട്ടും ഉള്ള 6.67-ഇഞ്ച് LTPO അമോലെഡിനൊപ്പമാണ് നത്തിങ് ഫോണ്‍ 3 വരുന്നത്. സ്നാപ്ഡ്രാഗണ്‍ 8 Gen 3 അല്ലെങ്കില്‍ എലൈറ്റ് ചിപ്സെറ്റിനൊപ്പം 12 ജിബി വരെ LPDDR5 റാമും 512 GB വരെ യുഎഫ്എസ് 4.0 സ്റ്റോറേജോടും കൂടിയായിരിക്കും ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16