ഗ്യാലക്‌സി ഫ്‌ലിപ്പ് 4ന്റെയും ഫോൾഡ് 4ന്റെയും വില പുറത്തുവിട്ട് സാംസങ്
രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടമാണ് മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്
പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങൾ പുറത്തുവിട്ട് സാംസങ്. ഗാലക്സി ഫ്‌ലിപ്പ് 4ന് 90,000 രൂപയും ഗാലക്സി ഫോൾഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില. രൂപ-ഡോളർ കറൻസിയിലെ ചാഞ്ചാട്ടമാണ് മുൻവർഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വർഷം വിലവർധനവിന് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം ഗാലക്‌സി ഫ്‌ലിപ്3 5ജി (8+128ഏആ) 84,999 രൂപയ്ക്കും ഗാലക്‌സി ഫോൾഡ് 3 5ജി (12+256ഏആ) 149,999 രൂപയ്ക്കുമാണ് അവതരിപ്പിച്ചിരുന്നത്. പുതിയ ഫോൾഡബിൾ ഫോണുകൾ ഓഗസ്റ്റ് 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഹാൻഡ്‌സെറ്റുകൾ സാംസങ്ങിന്റെ വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഇസഡ് ഫ്‌ലിപ് 4 എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കമ്പനി നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഗാലക്‌സി ഇസഡ് ഫ്‌ലിപ് 4 നുള്ള പ്രത്യേക ബെസ്പോക്ക് എഡിഷനും ഗാലക്‌സി ഇസഡ് ഫോൾഡ് 4 ന്റെ 1ടിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. പ്രത്യേക ഓഫറുകൾ ഓഗസ്റ്റ് 17 വരെ ലഭിക്കും.
Adjust Story Font
16