Quantcast

കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 സിരീസ് അവതരിപ്പിച്ചു

സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    23 Jan 2025 8:49 AM

Published:

23 Jan 2025 8:45 AM

കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 സിരീസ് അവതരിപ്പിച്ചു
X

കാലിഫോര്‍ണിയ: ഗ്യാലക്സി എസ്25 സിരീസ് സാംസങ് അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് വേദിയായ പ്രകാശന ചടങ്ങിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കിയത്.

വണ്‍ യുഐ 7 ഇന്‍റര്‍ഫേസില്‍ എത്തിയിരിക്കുന്ന ഗ്യാലക്സി എസ്25 സിരീസ് എഐക്ക് പ്രാധാന്യം നല്‍കിയുള്ളവയാണ്. ക്വാല്‍കോമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലാണ് മൂന്ന് ഫോണുകളുടെയും പ്രവര്‍ത്തനം. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്.

ഗ്യാലക്സി എസ്25 സ്റ്റാന്‍ഡേര്‍ഡ് സീരീസില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 80999 രൂപയാണ് വിലവരുന്നത്. ഈ മോഡലില്‍ 12 ജിബി റാമും 512 ജിബി സ്‌റ്റോറേജും വരികയാണെങ്കില്‍ 92999 രൂപ വിലവരും. ഐസിബ്ലൂ, സില്‍വര്‍ ഷാഡോ, നേവി,മിന്റ് കളറുകളിലായി ഇവ ലഭ്യമാകും.

എല്ലാ പ്രധാന ഓൺലൈൻ- ഓഫ്‌ലൈൻ ഇടങ്ങളിലും പ്രീ ഓഡർ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മുൻകൂട്ടി ഓർഡർ ചെയ്യാം. ഈ ഫോണുകളുടെ വിൽപ്പന 2025 ഫെബ്രുവരി 7 മുതൽ ആരംഭിക്കും. മുന്‍വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ അപ്‌ഡേറ്റിൽ സംസങ് നേരിയ വിലവര്‍ധനവ് വരുത്തിയിട്ടുണ്ട്.

TAGS :
Next Story