Quantcast

പുതിയ ഫീച്ചറുകൾ താങ്ങില്ല; 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-23 08:50:45.0

Published:

23 Dec 2024 8:44 AM GMT

പുതിയ ഫീച്ചറുകൾ താങ്ങില്ല; 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌
X

ന്യൂയോര്‍ക്ക്: 2025 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്.

ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍(ഒഎസ്) പ്രവര്‍ത്തിക്കുന്നതും അതുപോലെ പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലുമാണ് ജനുവരി ഒന്നു മുതൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തുന്നത്.

ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാൻ പഴയ വേർഷനുകൾക്ക് കഴിയാത്തതാണ് കാരണമായി വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്.

പ്രമുഖ ടെക് സൈറ്റായ എച്ച് ഡി ബ്ലോ​ഗ് വാട്സ്അപ്പ് പ്രവർത്തനം നിർത്തുന്ന 20 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. സാംസങിന്റെ ​ഗാലക്സി എസ്-3, എസ്-4 മിനി, നോട്ട്-2 മോട്ടോറോളയുടെ മോട്ടോ ജി(ഫസ്റ്റ് ജെൻ), റേസർ എച്ച്.ഡി, മോട്ടോ ഇ-2014 എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു. വർഷങ്ങളായി സ്മാർട്ട്ഫോൺ നിർമാണം അവസാനിപ്പിച്ച എച്ച്ടിസി, എൽ ജി എന്നിവയുടെ പേരുകളും ലിസ്റ്റിലുണ്ട്.

മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചത്. വാട്സ്അപ്പിന് പുറമെ ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക് ആപ്പുകളും പഴയ ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ ​ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് വേർഷനിൽ ​ഗൂ​ഗിൾ പ്രവർത്തനം നിർത്തിയിരുന്നു

TAGS :
Next Story