ഹാക്കര്‍മാര്‍ നീക്കം ചെയ്ത 11,0000 ത്തിലധികം വീഡിയോകള്‍ തിരിച്ചെടുത്തു; മോജോ സ്റ്റോറി തിരിച്ചെതത്തിയെന്ന് ബര്‍ഖ ദത്ത്
കഴിഞ്ഞ ദിവസമാണ് ബര്‍ഖ ദത്തിന്‍റെ ഉടമസ്ഥതയിലുള്ള മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്
മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള 'മോജോ സ്റ്റോറി' എന്ന യൂട്യൂബ് ചാനലിൽ നിന്നും നഷ്ടമായ വീഡോയകൾ തിരിച്ചെടുത്തു. ബർഖ ദത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ബർഖ ദത്തിന്റെ പ്രതികരണം. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം മുഴുവൻ ഡിലീറ്റ് ചെയ്തതായി ബർഖ ദത്ത് പറഞ്ഞിരുന്നു. പ്രൊഫൈൽ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു. ഇപ്പോൾ വീഡിയോകളടക്കമുള്ള ഡാറ്റകൾ തിരിച്ചെടുത്തതായി ബർഖ ദത്ത് പറഞ്ഞു.
ഹാക്കർമാർ യു ട്യൂബ് ചാനലിൻറെ നിയന്ത്രണം ഏറ്റെടുത്തത് മുതൽ ചാനൽ മരവിപ്പിക്കാൻ യു ട്യൂബിനോട് പലതവണ അഭ്യർഥിച്ചെന്നും എന്നാൽ നടപടിയെടുത്തില്ലെന്നും ഇപ്പോൾ മുഴുവൻ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു.
കോവിഡ് കാലത്തെ മൂന്ന് വർഷത്തെ വിഡിയോ റിപ്പോർട്ടുകൾ ഉൾപ്പെടെ നാല് വർഷത്തെ 11,000 വിഡിയോകൾ ചാനലിൽ ഉണ്ടായിരുന്നു. 'നാല് വർഷത്തെ രക്തവും അധ്വാനവും വിയർപ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്', യു ട്യൂബ് സി.ഇ.ഒ നീൽ മോഹനെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ ബർഖ ദത്ത് കുറിച്ചു. ആരോ എന്റെ ഹൃദയത്തിലൂടെ കത്തി കുത്തിയിറക്കിയതായി എനിക്ക് തോന്നുന്നെന്നും എനിക്ക് പറയാൻ കഴിയുന്നത് ഇത്രമാത്രമാണെന്നും അവർ പ്രതികരിച്ചു. 2021ൽ കൊറോണ കാലത്തെ റിപ്പോർട്ടിങ്ങിന്റെ പേരിൽ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ അവാർഡ് മോജോ സ്റ്റോറിക്കായിരുന്നു.
'ദിവസം ഹാക്കർമാർ മോജോ സ്‌റ്റോറിയിൽ നിന്നും 11,000ത്തിലധികം വീഡിയോകളാണ് ഡിലീറ്റ് ചെയ്തത്. ഏറെ അസ്വസ്ഥമായിരുന്നു. കുറേ കരഞ്ഞു. പക്ഷേ അവസാനം യൂട്യൂബ് ടീമിന് നന്ദി. ഒടുവിൽ ഞങ്ങൾ തിരിച്ചെത്തി. പിന്തുണച്ച് എല്ലാവർക്കും നന്ദി'. ബർഖ ദത്ത് ട്വീറ്റ് ചെയ്തു.
Adjust Story Font
16