ഒരു ഡിവൈസിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാം; മൾട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്‌സ് ആപ്പ്
നിലവിൽ ബീറ്റ ടെസ്റ്റേഴ്‌സിനാണ് സേവനം ലഭ്യമാവുക
ഒരു ഡിവൈസിൽ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഇനി മറ്റു ആപ്പുകൾ ഉപയോഗിക്കേണ്ടിതില്ല, മൾട്ടി അക്കൗണ്ട് ഫീച്ചർ പുറത്തിറക്കി വാട്‌സ് ആപ്പ്. നിലവിൽ ബീറ്റ ടെസ്റ്റേഴ്‌സിനാണ് സേവനം ലഭ്യമാവുക. ഇതിലുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകൾ സ്വിച്ച് ചെയ്ത് ഉപയോഗിക്കാനാകും.
വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും. ഈ ഫീച്ചർ ലഭ്യമാകുന്നതോടുകൂടി സെറ്റങ്‌സ് മെനുവിലെ ക്യൂ.ആർ കോഡിനരികിൽ ഒരു ആരോ ചിഹ്നം കാണാനാകും. അത് ക്ലിക്ക് ചെയ്ത് അക്കൗണ്ടുകൾ ആഡ് ചെയ്യാനും സ്വിച്ച ചെയ്യാനും സാധിക്കും.
ഇതിന് മുമ്പ് ഓരേ അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന ഫീച്ചർ വാട്‌സ് ആപ്പ് പുറത്തിറക്കിയിരുന്നു. എന്നാലും ഒരു ഡിവൈസിൽ ഒന്നലധികം അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഇതിനായി പലരും ക്ലോൺ വാട്‌സ് ആപ്പും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ജോലികാര്യങ്ങൾക്കും പേഴ്‌സണൽ ആവശ്യങ്ങൾക്കും വെവ്വേറെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കും.
Adjust Story Font
16