ചെലവില്ലാതെ നാസയുടെ ബഹിരാകാശ കാഴ്ചകൾ കാണാം, 'നാസ പ്ലസ്' സ്ട്രീമിങ് പ്ലാറ്റ്ഫോം ഈ വർഷം
പുതിയ വെബ്‌സൈറ്റിന്റെ ബീറ്റ പതിപ്പും നാസ അവതരിപ്പിച്ചിട്ടുണ്ട്.
നാസ പ്ലസ് എന്ന പേരില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. പരസ്യങ്ങളോ ചെലവോ ഇല്ലാതെ സേവനം ആസ്വദിക്കാം. നാസയുടെ ഒറിജിനല്‍ വീഡിയോ സീരിസുകളും പുതിയ വീഡിയോ സീരിസുകളും നാസ പ്ലസില്‍ ലഭിക്കും.
പുതിയ വെബ്‌സൈറ്റിന്റെ ബീറ്റ പതിപ്പും നാസ അവതരിപ്പിച്ചിട്ടുണ്ട്. നാസ ആപ്പിലൂടെ ആന്‍ഡ്രോയിഡ് , ഐഒഎസ് ഉപകരണങ്ങളില്‍ നാസ പ്ലസ് ലഭിക്കും. റോകു, ആപ്പിള്‍ ടിവി, ഫയര്‍ ടിവി തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ വഴിയും ഡെസ്‌ക്ടോപ്പ്, മൊബൈല്‍ ഉപകരണങ്ങളില്‍ സേവനം ഉപയോഗിക്കാം.
Adjust Story Font
16