വൺപ്ലസ് 10ടി ഇന്ത്യയിലെ ലോഞ്ചിംഗ് ഉടൻ, ആമസോൺ വഴി ലഭ്യമായേക്കും
തിയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂലൈ 25നും ആഗസ്റ്റ് ഒന്നിനുമിടയിൽ മോഡൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം
വൺപ്ലസ് 10ടി ഇന്ത്യയിലെ ലോഞ്ചിംഗ് ഉടൻ. തിയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂലൈ 25നും ആഗസ്റ്റ് ഒന്നിനുമിടയിൽ മോഡൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ക്വയൽകോം സ്‌നാപ്ഡ്രാഗൺ 8+ ജനറേഷൻ വൺ എസ്.ഒ.സിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ആമസോൺ വഴിയെത്തുമെന്നും വാർത്തയുണ്ട്. 12 ജി.ബി റാമും 256 ജി.ബി ഓൺബോർഡ് സ്‌റ്റോറേജും ഈ മോഡലിലുണ്ടാകും. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറടക്കം ട്രിപ്പിൾ റയർ ക്യാമറ സംവിധാനവും സവിശേഷതയാണ്. പല ടിപ്‌സ്റ്റർമാരും മോഡൽ പുറത്തിറങ്ങുന്ന വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ജാഡെ ഗ്രീൻ, മൂൺസ്‌റ്റോൺ ബ്ലാക്ക് നിറങ്ങളിൽ വൺപ്ലസ് 10ടി ഇറങ്ങുമെന്ന് നേരത്തെ ചോർന്ന വിവരങ്ങളിലുണ്ടായിരുന്നു. ഓക്‌സിജൻ ഒ.എസ്12ലാണ് ഈ മോഡൽ പ്രവർത്തിക്കുകയെന്നും 120 ഹെർട്ട്‌സ് റിഫ്രഷ് റൈറ്റോടെ 6.7 ഇഞ്ച് ഫുൾ എച്ച്ഡി അമോൽഡ് ഡിസ്‌പ്ലേയുണ്ടാകുമെന്നും വിവരമുണ്ട്.
50 മെഗാപിക്‌സൽ പ്രൈമറി സെൻസർ പുറമേ എട്ടു മെഗാപിക്‌സൽ അൾട്രാ വൈഡ് സെക്കൻഡറി ഷൂട്ടറും രണ്ടും മെഗാപിക്‌സൽ മാക്രോ ക്യാമറയും സംവിധാനിക്കും. ഇത്‌വഴി 16 മെഗാപിക്‌സൽ സെൽഫി ക്യാമറ സൗകര്യം ലഭിക്കും. 4800 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാകുക. 150 വാട്ട് ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ടാകും. ഫിംഗർപ്രിൻറ് സെൻസറുമുണ്ടായേക്കും.
OnePlus 10T India Launch Soon, May Be Available Via Amazon
Adjust Story Font
16