Quantcast

രണ്ട് റാം, 16 ജിബി ഓൺബോർഡ് മെമ്മറി; വൺപ്ലസ് 11 5ജി ഇന്ത്യയിൽ എത്തുക ഇങ്ങനെ

ഫെബ്രുവരി 7ന് വൺപ്ലസ് ക്‌ളൗഡ്‌ 11 ഇവന്റിൽ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Feb 2023 5:33 AM GMT

രണ്ട് റാം, 16 ജിബി ഓൺബോർഡ് മെമ്മറി; വൺപ്ലസ് 11 5ജി ഇന്ത്യയിൽ എത്തുക ഇങ്ങനെ
X

ആൻഡ്രോയിഡ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വൺപ്ലസ് 11 5ജിയുടെ വരവിനായാണ്. ഫെബ്രുവരി 7ന് വൺപ്ലസ് ക്‌ളൗഡ്‌ 11 ഇവന്റിൽ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഹാൻഡ്‌സെറ്റിന്റെ കളർ ഓപ്ഷനുകളും റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളുടെ വിവരങ്ങളും ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.

രണ്ട് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ 16 ജിബി വരെ ഓൺബോർഡ് മെമ്മറി, 256GB വരെ സ്റ്റോറേജ് എന്നീ ഫീച്ചറുകളോടെയാണ് വൺപ്ലസ് 11 5ജി ഇന്ത്യയിൽ എത്തുകയെന്നാണ് സൂചന. എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് കളർ ഷെയ്ഡുകൾ ലഭ്യമായേക്കും. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC നൽകുന്ന വൺപ്ലസ് 11 5ജി അടുത്തിടെയാണ് ചൈനയിൽ അവതരിപ്പിച്ചത്. 2കെ റെസല്യൂഷനോടുകൂടിയ 120Hz LTPO 3.0 AMOLED സ്‌ക്രീനും 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിലുണ്ട്.

വണ്‍പ്ലസ് 10 പ്രോ, 10T എന്നിവ പോലെയല്ല, പുതിയ രൂപത്തിലും ഭാവത്തിലുമാണ് 11 5ജി എത്തുന്നത്. ട്രിപ്പിൾ ക്യാമറ യൂണിറ്റും പ്രത്യേകതയാണ്. കഴിഞ്ഞ മാസം മൂന്ന് കോൺഫിഗറേഷനുകളിലായാണ് ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. 12GB RAM + 256GB സ്റ്റോറേജ് വേരിയന്റിന് CNY 3,999 (ഏകദേശം 48,000 രൂപ) ആയിരുന്നു ചൈനയിലെ വില. 16GB RAM + 256GB സ്റ്റോറേജ് മോഡലിന് CNY 4,399 (ഏകദേശം 53,000 രൂപ)യും വിലയിട്ടിട്ടുണ്ട്. ഏറ്റവും മികച്ച 16GB റാം + 512GB സ്റ്റോറേജ് ഓപ്ഷന് CNY 4,899 (ഏകദേശം 59,000 രൂപ) ആണ് വില. എൻഡ്‌ലെസ് ബ്ലാക്ക്, ഇൻസ്റ്റന്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ചൈനയിൽ ലഭ്യമാണ്.

TAGS :
Next Story