'അമോഎല്‍ഇഡി ഡിസ്‌പ്ലേ', സവിശേഷതകളുമായി വണ്‍പ്ലസ് 9ആര്‍ടി എത്തുന്നു
വണ്‍പ്ലസ് 9ആര്‍ടി ഒക്ടോബര്‍ 13ന് ചൈനയില്‍ പുറത്തിറങ്ങും
വണ്‍പ്ലസ് 9ആര്‍ടി ഒക്ടോബര്‍ 13ന് ചൈനയില്‍ പുറത്തിറങ്ങും. അടുത്ത ആഴ്ച ഫോണ്‍ അവതരിപ്പിക്കും മുമ്പ് ചൈനീസ് കമ്പനി വെയ്ബോയില്‍ പുതിയ സ്മാര്‍ട്‌ഫോണിന്റെ പോസ്റ്റര്‍ പുറത്തിറക്കി.
വണ്‍പ്ലസ് 9ആര്‍ടിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
120ഹെര്‍ട്‌സിന്റെ റിഫ്രഷ് നിരക്ക് നല്‍കുന്ന സാംസങ്ങിന്റെ ഇ4 അമോഎല്‍ഇഡി ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 9ആര്‍ടിയില്‍ വരിക. ക്വാല്‍കോമിന്റെ ശക്തമായ സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറാണ് ഫോണിനു കരുത്ത് നല്‍കുക. കമ്പനിയുടെ മുന്‍നിര ഫോണുകളായ വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ എന്നിവയിലും ഇതേ പ്രോസസറാണ്. ഫോണില്‍ എല്‍പിഡിഡിആര്‍5 റാമും യുഎഫ്എസ് 3.1 സ്റ്റോറേജും ലഭിക്കും.
4,500എംഎഎച് ബാറ്ററിയാണ് ഫോണില്‍ വരുന്നത്. ഇത് 65 വാട്ടിന്റെ അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്നു. ബോക്‌സിനുള്ളില്‍ കമ്പനി ഈ ചാര്‍ജര്‍ പാക്ക് ചെയ്യും.വണ്‍പ്ലസ് 9ആര്‍ടിക്ക് പിന്നിലായി 50എംപി ക്യാമറ സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉണ്ടാവുക.
കമ്പനി പ്രസിദ്ധീകരിച്ച പുതിയ ടീസറുകളില്‍ ഒന്നില്‍ വണ്‍പ്ലസ് 9ആര്‍ടി ചൈനയില്‍ ഒക്ടോബര്‍ 19ന് വില്‍പ്പനയ്ക്കെത്തുമെന്നും ഒക്ടോബര്‍ 13ന് പ്രീ-ഓര്‍ഡര്‍ ആരംഭിക്കുമെന്നും വെളിപ്പെടുത്തുന്നു. പുതിയ വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണ്‍ കറുപ്പ്, ചാര എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാക്കുമെന്നും ടീസറുകള്‍ കാണിക്കുന്നു.
വണ്‍പ്ലസ് 9 ആര്‍ടി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വ്യാപകമായി അഭ്യൂഹമുണ്ട്. എന്നാല്‍, കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
Adjust Story Font
16