Quantcast

'ഒരു മാസം 1655 രൂപ'; ട്വിറ്റര്‍ ബ്ലൂ ടിക്കിന് ഇനി പണം നല്‍കണം

പുതിയ പ്ലാന്‍ പ്രകാരം ബ്ലൂ സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്താനും നഷ്ടപ്പെടാനുമുള്ള കാലപരിധി 90 ദിവസമായിരിക്കും

MediaOne Logo

ijas

  • Updated:

    2022-10-31 15:40:11.0

Published:

31 Oct 2022 3:37 PM GMT

ഒരു മാസം 1655 രൂപ; ട്വിറ്റര്‍ ബ്ലൂ ടിക്കിന് ഇനി പണം നല്‍കണം
X

ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ സമൂല മാറ്റത്തിനൊരുങ്ങി കമ്പനി ചെയര്‍മാന്‍ ഇലോണ്‍ മസ്ക്. ട്വിറ്റർ അക്കൗണ്ട് ഉടമയുടെ ഐഡന്‍റിറ്റി പരിശോധിച്ചുറപ്പിക്കുന്ന ബ്ലൂ ടിക്ക് നല്‍കുന്നതിലാണ് കമ്പനി വലിയ മാറ്റം വരുത്തുന്നത്. ബ്ലൂ ടിക്ക് ലഭിക്കുന്നതിന് ഇനി ഉപയോക്താക്കള്‍ പണം നല്‍കേണ്ടി വരുമെന്ന് ടെക്നോളജി സൈറ്റായ 'ദ വേര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നയം ഉടന്‍ തന്നെ നടപ്പിലാക്കാന്‍ ജീവനക്കാര്‍ക്ക് മസ്ക് ആഹ്വാനം ചെയ്തതായും 'ദ വേര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മാസം 1655 രൂപ(19.99 ഡോളര്‍) ആണ് ബ്ലൂ ടിക്ക് ലഭിക്കുന്നവര്‍ ഇനി നല്‍കേണ്ടി വരിക. പുതിയ പ്ലാന്‍ പ്രകാരം ബ്ലൂ സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്താനും നഷ്ടപ്പെടാനുമുള്ള കാലപരിധി 90 ദിവസമായിരിക്കും. നവംബര്‍ ഏഴിനുള്ളില്‍ പെയിഡ് ബ്ലൂ ടിക്ക് പ്ലാന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ കമ്പനിയില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രൊജക്ടില്‍ പങ്കാളികളായ തൊഴിലാളികളെ മസ്ക് അറിയിച്ചിരിക്കുന്നതെന്ന് ദ വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വിറ്റർ അക്കൗണ്ടുകൾക്ക് വെരിഫിക്കേഷന്‍ നല്‍കുന്നതിലും ബോട്ടുകൾ കൈകാര്യം ചെയ്യുന്നതിലും നവീകരണം ആഗ്രഹിക്കുന്നതായി ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലെ എല്ലാ വെരിഫിക്കേഷന്‍ പ്രക്രിയകളും പുതുക്കി കൊണ്ടിരിക്കുകയാണെന്ന് ഞായറാഴ്ച്ചയും മസ്ക് ട്വീറ്റ് ചെയ്തിരുന്നു.

TAGS :
Next Story