ഇന്ത്യയിലെ ആദ്യ കാർഡ് സൗണ്ട് ബോക്‌സുമായി പേടിഎം
'ടാപ് ആന്റ് പേ' സംവിധാനത്തിലൂടെയാണ് കാർഡ് സൗണ്ട് ബോക്‌സ് പ്രവർത്തിക്കുക
യു.പി.ഐ അക്കൗണ്ട് വഴി പണം ലഭിച്ചാൽ അത് വിളിച്ചറിയിക്കുന്ന സംവിധാനമാണ് സൗണ്ട് ബോക്സുകൾ. ഇപ്പോഴിതാ പുതിയ കാർഡ് സൗണ്ട് ബോക്‌സ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനധാതാക്കളായ പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ഒ.സി.എൽ). 'ടാപ് ആന്റ് പേ' സംവിധാനത്തിലൂടെയാണ് കാർഡ് സൗണ്ട് ബോക്‌സ് പ്രവർത്തിക്കുക.
ഇതിലൂടെ വിസ, മാസ്റ്റർ, അമേരിക്കൻ എക്‌സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള നെറ്റവർക്കിലൂടെ വ്യപാരികൾക്ക് മൊബൈൽ, കാർഡ് പെയ്‌മെന്റുകൾ സ്വീകരിക്കാനാകും. അതു കൊണ്ട് തന്നെ ഇനി മുതൽ കാർഡിനായി പ്രത്യേക മെഷീൻ സ്ഥാപിക്കേണ്ട അവശ്യം വ്യാപാരികൾക്ക് വരുന്നില്ല.
'ടാപ് ആന്റ് പേ' സംവിധാനത്തിലൂടെ 5000 രുപ വരെയുള്ള കാർഡ് പെയ്‌മെന്റുകളാണ് സ്വീകരിക്കാനാവുക. 11 ഭാഷകളിൽ ശബ്ദ അറിയിപ്പ് ലഭിക്കുമെന്നതും 5 ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫുണ്ടെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
Adjust Story Font
16