ഐഫോൺ 15 സീരീസ് സെപ്റ്റംബർ മൂന്നാം വാരത്തോടെ ലോഞ്ച് ചെയ്‌തേക്കും
സെപ്റ്റംബർ 13 ന് ശേഷം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന
ഐഫോൺ 15 സീരീസ് സെപ്റ്റംബർ മൂന്നാം വാരത്തോടെ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 13 ന് ശേഷം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. സാധാരണയയി ആപ്പിൾ ചൊവ്വാഴ്ചകളിലാണ് ഐഫോണുകൾ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ പതിവ് തെറ്റിച്ച് സെപ്റ്റംബർ എഴ് ബുധനാഴ്ച മോഡലുകൾ പുറത്തിറക്കിയിരുന്നു. ഈ വർഷം സെപ്റ്റംബർ 13 ബുധനാഴ്ചയായത് കൊണ്ട് അന്ന് പുതിയ മോഡൽ പുറത്തിറക്കുമെന്ന ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്.
ഐഫോൺ 15 സീരീസിന്റെ പ്രീ-ഓഡറുകൾ സെപ്റ്റംബർ 15 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 22ന് ഔദ്യോഗിക ലോഞ്ചിന് സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഐഫോൺ 14ന്റെ പ്രീ ഓഡറുകൾ സെപ്റ്റംബർ 9നാണ് ആരംഭിച്ചത്. കൂടാതെ സെപ്റ്റംബർ 16 ന് ഫോണുകൾ സ്‌റ്റോറിലെത്തുകയും ചെയ്തിരുന്നു.
ഐഫോൺ 15 സീരീസിന് പുതിയ ഡിസൈനിലാകും എത്തുക. അതുപോലെ പുതിയ നാല് മോഡലുകളിലും സാധാരണ ലൈറ്റ്‌നിങ് കണക്ടറിന് പകരം ഡൈനാമിക് ഐലഡും യു.എസ്.ബി സി പോർട്ടുകളുമാണ് ഉണ്ടാവുക. പ്രോ മോഡലുകളിൽ സ്‌റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിന് പകരം പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ഉണ്ടാവുക.
ഐഫോൺ 15,15 പ്ലസ് എന്നീ മോഡലുകൾക്ക് എ16 ബയോണിക് ചിപ്പ് നൽകാനാണ് സാധ്യത. എന്നാൽ ഐഫോൺ 15 പ്രൊ, 15 പ്രൊ മാക്‌സ് തുടങ്ങിയവയിൽ എ17 ചിപ്പ് അവതരിപ്പിക്കാനാണ് സാധ്യതയുണ്ട്. കൂടാതെ പ്രൊ മോഡലിൽ ഒരു പുതിയ പെരിസ്‌കോപ്പ് ലെൻസ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഈ അപ്‌ഡേറ്റുകൾ നല്ല പ്രതീകഷ നൽകുന്നുണ്ടെങ്കിലും, നിലവിലെ സീരിസിനെ അപേക്ഷിച്ച് പുതിയ മോഡലുകളുടെ വില 16,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.
Adjust Story Font
16