വാർത്തകൾ തയ്യാറാക്കാൻ എ.ഐ ഉപയോഗിക്കരുതെന്ന് വാർത്താ ഏജൻസിയായ ആസോസിയേറ്റഡ് പ്രസ്
നേരത്തെ വയേർഡ് മാഗസിൻ എ.ഐ നിർമിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു
വാർത്തകൾ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കരുതെന്ന് വാർത്താ ഏജൻസിയായ ആസോസിയേറ്റഡ് പ്രസ് (എ.പി). ചാറ്റ് ജിപിടി പോലുളള എ.ഐ സാങ്കേതി വിദ്യ ടൂളുകൾ എങ്ങനെ ഉപയോഗിക്കണമെന്ന മാർഗനിർദേശം പുറത്തിരിക്കുകയാണ് ഏജൻസി. വാർത്തകൾ പ്രസിദ്ധീകിരക്കുന്നതിനായി എ.ഐ നിർമിത ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഈ മാർഗ നിർദേശങ്ങൾ വ്യാഴാഴ്ച തങ്ങളുടെ സ്‌റ്റൈൽബുക്കിലും മാധ്യമപ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളിലും എ.പി ഉൾപ്പെടുത്തിയിട്ടുണ്ട്.
എ.ഐ ഉപയോഗിച്ച് നിർമിച്ച ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്ന നിർദേശമാണ് എ.പി മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇതു സംബന്ധമായ വിഷയമാണ് ലേഖനത്തിലും വാർത്തയിലുമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. നേരത്തെ കായിക മത്സരങ്ങളുടെ സ്‌കോർ ബോർഡ്, കോർപ്പറേറ്റ് വരുമാന റിപ്പോർട്ടുകൾ എന്നിവയെ ചെറിയ വാർത്താകുറിപ്പുകളാക്കി മാറ്റാൻ എ.പി ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു.
സമാനമായ രീതിയിൽ വയേർഡ് മാഗസിനും എ.ഐ നിർമിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. 'നിങ്ങളുടെ സ്റ്റോറി നിങ്ങൾ തന്നെ എഴുതണം' എന്ന് ഇൻസൈഡർ ചീഫ് എഡിറ്റർ നിക്കോളാസ് കാൾസൺ ജീവനക്കാരോട് നിർദേശിച്ചിരുന്നു. 'നിങ്ങളുടെ സ്‌റ്റോറിയിലെ ഓരോ വാക്കിന്റെയും കൃത്യത, ന്യായം, മൗലികത, ഗുണനിലവാരം എന്നിവയുടെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്' എന്നും അദേഹം ചൂണ്ടികാട്ടുകയും ചെയ്തിരുന്നു.
Adjust Story Font
16