Quantcast

രണ്ടു ജിബി വരെയുള്ള ഫയലുകൾ കൈമാറാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

എൻഡ് ടു എൻഡു എൻക്രിപ്ഷൻ ആയതു കൊണ്ട് 32 ആളുകൾ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്ങിൽ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Nov 2022 2:57 PM GMT

രണ്ടു ജിബി വരെയുള്ള ഫയലുകൾ  കൈമാറാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
X

ന്യൂഡൽഹി: സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ് ആപ്പ്. ഒരേസമയം 32 വാട്സ്ആപ്പ് അക്കൗണ്ടുകളെ വരെ കണക്ട് ചെയ്ത് വോയ്സ്, വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കുന്ന വിധം ഗ്രൂപ്പ് കോൾ സംവിധാനം വിപുലീകരിക്കുകയാണ് ഇതിലൊന്ന്. വലിയ ഫയലുകൾ വാട്സ്ആപ്പ് വഴി കൈമാറാൻ കഴിയാത്തത് ഒരു പോരായ്മയാണ്. ഇത് പരിഹരിച്ച് കൊണ്ട് രണ്ടു ജിബി വരെയുള്ള ഫയലുകൾ കൈമാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 1,024 ആയി ഉയർത്തുകയാണ് മറ്റൊരു പരിഷ്‌കാരം.

ഇതിന് പുറമേ 5000 ഉപയോക്താക്കൾക്ക് വരെ മെസേജുകൾ ബ്രോഡ്കാസ്റ്റ് ചെയ്യാൻ കഴിയും വിധം സംവിധാനം ഒരുക്കും. ഗ്രൂപ്പുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കും. എൻഡ് ടു എൻഡു എൻക്രിപ്ഷൻ ആയതു കൊണ്ട് 32 ആളുകൾ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്ങിൽ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു.

അഡ്മിൻ ഡീലിറ്റ്, ഇമോജി റിയാക്ഷൻ, തുടങ്ങിയ ഫീച്ചറുകൾക്ക് പുറമേ അവതരിപ്പിക്കുന്ന ഇൻ- ചാറ്റ് പോളുകൾ, 32 ആളുകളെ വരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വീഡിയോ കോളിങ്, ഗ്രൂപ്പിന്റെ അംഗസംഖ്യ 1024 ആയി ഉയർത്തൽ എന്നിവ ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

TAGS :
Next Story