ഗോൾഡ് ടിക് വേണോ? പ്രതിമാസം 1,000 ഡോളറിന്റെ പരസ്യം നൽകണം, ബ്രാൻഡുകളോട് ട്വിറ്റർ
നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്കുകൾ ആഗസ്റ്റ് ഏഴു മുതൽ എടുത്തു കളയുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കുന്നു.
പരസ്യവരുമാനത്തിലെ പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി ട്വിറ്റർ (എക്സ്) ഉടമ ഇലോണ്‍ മസ്ക്. പ്രമുഖ ബ്രാൻഡുകൾക്ക് നൽകിയ ഗോൾഡ് ടിക്കുകൾ നിലനിർത്താൻ പ്രതിമാസം 1,000 ഡോളർ (81,000 രൂപ) എങ്കിലും പരസ്യം നൽകാൻ ചെലവിടണമെന്നാണ് ആവശ്യം. നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്കുകൾ ആഗസ്റ്റ് ഏഴു മുതൽ എടുത്തു കളയുമെന്നും മസ്ക് വ്യക്തമാക്കുന്നു.
ഔദ്യോഗിക ബിസിനസ് അക്കൗണ്ടുകൾക്ക് ട്വിറ്ററിൽ ഗോൾഡ് ടിക് ലഭ്യമാണ്. എന്നാൽ, 30 ദിവസത്തിനിടെ 1,000 ഡോളർ അല്ലെങ്കിൽ കഴിഞ്ഞ 180 ദിവസത്തിനിടെ 6,000 ഡോളർ ട്വിറ്ററിൽ പരസ്യം നൽകാൻ ചെലവിടാത്ത കമ്പനികൾക്കാണ് പുതിയ നിർദശം.
ട്വിറ്ററിന്റെ പരസ്യ വരുമാനത്തിന്റെ 50 ശതമാനത്തോളം ഇടിവ് നേരിട്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്വിറ്ററിലേക്ക് പണം നിക്ഷേപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കി മസ്ക് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മസ്ക് ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് പ്രമുഖ പരസ്യദാതാക്കൾ ട്വിറ്ററിൽ പരസ്യം നൽകുന്നതു നിർത്തിയിരുന്നു. മെറ്റയുടെ ത്രെഡ്സ് ആപ്പ് എത്തിയതാണ് മറ്റൊരു വെല്ലുവിളിയായത്.
Adjust Story Font
16