കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിച്ചു; ഇന്ത്യയിൽ 1.9 മില്ല്യൺ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു
ലോകത്ത് ആകെ 6.48 മില്ല്യൺ വീഡിയോകളാണ് ഇത്തരത്തിൽ യൂട്യൂബ് നീക്കം ചെയ്തിട്ടുള്ളത്
യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽ 1.9 മില്ല്യൺ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളാണിത്. ലോകത്ത് മൊത്തമായി 6.48 മില്ല്യൺ വീഡിയോകളാണ് ഇത്തരത്തിൽ യൂട്യൂബ് നീക്കം ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ യൂട്യൂബിന്റെ സ്പാം പോളിസി ലംഘിച്ചതിന് 8.7 മില്ല്യൺ യൂട്യൂബ് ചാനലുകളും കമ്പനി നീക്കം ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളെ തുടർന്ന് എകദേശം 853 മില്ല്യൺ കമന്റുകളാണ് നീക്കം ചെയതിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം കമൻുകളും സ്പാമുകളാണ്. 99 ശതമാനം കമൻുകളും പ്ലാറ്റ്‌ഫോം ഓട്ടോമാറ്റിക്കായിട്ടാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത വീഡിയോകളിൽ 93 ശതമാനവും പ്ലാറ്റ്‌ഫോം തന്നെ ഓട്ടോമാറ്റിക്കായി കണ്ടെത്തിയതാണെന്ന് കമ്പനി പറഞ്ഞു. ഇത്തരത്തിൽ കണ്ടെത്തിയ വീഡിയോകളിൽ 38 ശതമാനം വീഡിയോകളും ഒരു വ്യു പോലും കിട്ടുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്തിട്ടുണ്ട്. 31 ശതമാനം വീഡിയോകൾ ഒന്നു മുതൽ പത്ത് വരെ വ്യൂസ് ലഭിക്കുന്നതിന് മുമ്പ് നീക്കം ചെയ്യുകയും ചെയ്തു.
ആദ്യത്തെ പോളിസി ലംഘനത്തിന് ക്രിയേറ്റേഴ്‌സിന് മുന്നറിയിപ്പ് നൽകുന്ന സംവിധാനം യൂട്യൂബ് 2019ൽ ആരംഭിച്ചിരുന്നു. ഇതിലൂടെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാൻ ക്രിയേറ്റേഴ്‌സിന് സാധിക്കും. മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള 80 ശതമാനം ക്രിയേറ്റേഴ്‌സും കമ്പനിയുടെ പോളിസികൾ പിന്നീട് ലംഘിക്കുന്നില്ലെന്ന് കമ്പനി പറയുന്നത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ഒഴിവാക്കാനായി കമ്പനി ഇപ്പോൾ ക്രിയേറ്റേഴ്‌സിന് 'എജ്യുക്കേഷണൽ ട്രെയനിംഗ് കോഴ്‌സും' നൽകുന്നുണ്ട്.
Adjust Story Font
16