Quantcast

വാട്‌സ് ആപ്പിൽ വോയിസ് സ്റ്റാറ്റസ്! സൗകര്യം ആർക്കൊക്കെ ലഭിക്കും?

ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനും ഫീച്ചർ

MediaOne Logo

Web Desk

  • Published:

    18 Jan 2023 11:13 AM GMT

വാട്‌സ് ആപ്പിൽ വോയിസ് സ്റ്റാറ്റസ്! സൗകര്യം ആർക്കൊക്കെ ലഭിക്കും?
X

മെറ്റയുടെ ഇൻസ്റ്റൻറ് മെസേജിംഗ് ആപ്പായ വാട്‌സ് ആപ്പിൽ ഇനി വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാൻ സൗകര്യമുള്ളതായി വാർത്ത. വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ പ്ലേ സ്‌റ്റോറിൽ ആൻഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്‌സ് ആപ്പ് ബീറ്റാ പുതിയ വേർഷനിലാണ് ഈ സൗകര്യമുണ്ടാകുക. ചില ഭാഗ്യശാലികളായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

ഈ സൗകര്യം ലഭിക്കുന്നവർക്ക് സ്റ്റാറ്റസ് അപേഡറ്റായി വോയിസ് നോട്ടുകൾ അയക്കാനാകും. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ പങ്കുവെക്കാതിരിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. 30 സെക്കൻഡാണ് റെക്കോഡിംഗ് സമയം. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. വീഡിയോ, ഫോട്ടോ എന്നിവയെപ്പോലെ 24 മണിക്കൂറിന് ശേഷം ഇവ അപ്രത്യക്ഷമാകുകയും ചെയ്യും. സ്റ്റാറ്റസ് അപ്‌ഡേറ്റായി നൽകിയ വോയിസ് ഡിലീറ്റ് ചെയ്യാനും കഴിയും. ഈ സൗകര്യം ഭാവിയിൽ എല്ലാവർക്കുമുണ്ടാകുമെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനും ഫീച്ചർ

വാട്ട്സ്ആപ്പ് വഴി നാം ഫോർവേഡ് ചെയ്യുന്ന ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനുള്ള ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണെന്നും വാർത്തയുണ്ട്. മീഡിയ ഫയലുകളിലേക്ക് അടിക്കുറിപ്പുകൾ ചേർക്കാനും അടിക്കുറിപ്പിലെ കീവേഡുകൾ തിരയുന്നതിലൂടെ പഴയ ഫയലുകൾ വേഗത്തിൽ തിരയാനും ഈ സവിശേഷത ഉപയോക്താക്കളെ സഹായിക്കും. അടിക്കുറിപ്പോടെ ഒരു ഫയൽ ഫോർവേഡ് ചെയ്ത ശേഷം, സ്‌ക്രീനിന്റെ അടിയിൽ ഒരു പുതിയ ചിഹ്നം പ്രത്യക്ഷപ്പെടും. ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ ഇല്ലയോയെന്ന് അറിയാൻ ഇത് വഴി സാധിക്കും. മാത്രമല്ല, ഏതെങ്കിലും ഉപയോക്താവ് സന്ദേശം ഫോർവേഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ചിത്രത്തിൽ നിന്ന് അടിക്കുറിപ്പ് ഇല്ലാതാക്കാൻ ഡിസ്മിസ് ബട്ടണുമുണ്ടാകും.

Voice Status on WhatsApp! Who can get this feature?

TAGS :
Next Story