Quantcast

'വാലറ്റ് ആപ്പ്' ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്

MediaOne Logo

Web Desk

  • Updated:

    2024-05-09 05:42:03.0

Published:

9 May 2024 5:19 AM GMT

wallet app
X

വാലറ്റ് ആപ്പ്

ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, യാ​ത്രാ പാ​സു​ക​ൾ, ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ എന്നിവയെല്ലാം ഡി​ജി​റ്റ​ലാ​യി സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് വഴി സാധിക്കും. രാ‍ജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. പ​ണ​മി​ട​പാ​ട​ല്ലാ​ത്ത ഡി​ജി​റ്റ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​ആ​പ്പ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വി​യ​ർ ഒ.​എ​സ്, ഫി​റ്റ്ബി​റ്റ് ഒ.​എ​സ് എ​ന്നി​വ​യി​ലും ആ​പ്പ് ല​ഭ്യ​മാ​ണ്. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ലെന്നാണ് വിവരം. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും.

ഗൂഗിള്‍പേ സ്വീകരിക്കുന്ന ഇടങ്ങളിൽ വേഗത്തില്‍ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. യഥാര്‍ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും പണമടയ്ക്കുന്നവരുമായി പങ്കിടില്ല. ലോഗിന്‍ സുര​ക്ഷയ്ക്ക് വേണ്ടി രണ്ട് ഘട്ട പരിശോധന ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങള്‍ എടുത്തു കളയാൻ റിമോട് ഡാറ്റ ഇറേസ്, കാര്‍ഡ് വിശദാംശങ്ങള്‍ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എന്‍ക്രിപ്ഷന്‍ എന്നിവയും ഉണ്ട്.

80 രാ​ജ്യ​ങ്ങ​ളി​ൽ വാ​ല​റ്റ് ആ​പ്പ് ഉ​പ​യോ​ഗത്തിലുണ്ട്. 2024 ജൂണ്‍ മുതല്‍ മിക്ക രാജ്യങ്ങളിലും ഗൂഗിള്‍ പേ ലഭ്യമാകില്ലെന്ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു. ഗൂ​​ഗിൾ പേ വാ​ല​റ്റ് ആ​പ്പു​മാ​യി ല​യി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പു​തി​യ ആപ്പ് പു​റ​ത്തി​റ​ക്കി​യ​തോ​ടെ അ​വ​സാ​നി​ച്ചു. പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യു​ള്ള പ്രാ​ഥ​മി​ക ആ​പ്പാ​യി ഇ​ന്ത്യ​യി​ൽ ഗൂഗിൾ ​പേ തു​ട​രു​മെ​ന്ന് ആ​ൻ​ഡ്രോ​യി​ഡ് ജ​ന​റ​ൽ ​മാ​നേ​ജ​റും ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ് ലീ​ഡു​മാ​യ റാം ​പാ​പ​ട്‍ല പ​റ​ഞ്ഞു. പ​ല രാ​ജ്യ​ങ്ങ​ളി​ലും ഗൂഗിൾ​ പേ​ക്ക് പ​ക​രം ഗൂഗിൾ വാ​ല​റ്റി​ലേ​ക്ക് മാ​റി​യ​താ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, ബി.​എം.​ഡ​ബ്ല്യു, ഫ്ലി​പ്കാ​ർ​ട്ട്, കൊ​ച്ചി മെ​ട്രോ, പി.​വി.​ആ​ർ, ഇ​നോ​ക്സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ വാ​ല​റ്റി​നു​വേ​ണ്ടി ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്ന​താ​യും റാം ​പാ​പ​ട്‍ല അ​റി​യി​ച്ചു.

TAGS :
Next Story