Quantcast

ഇതെന്തു പറ്റി? പണിമുടക്കി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങ്

MediaOne Logo

Web Desk

  • Updated:

    2022-10-25 08:11:03.0

Published:

25 Oct 2022 7:41 AM GMT

ഇതെന്തു പറ്റി? പണിമുടക്കി വാട്‌സ് ആപ്പ്
X

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്ലിക്കേഷൻ വാട്‌സ് ആപ്പ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി പണിമുടക്കി. എത്രയും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ഉപഭോക്താക്കളിലേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് മെറ്റ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വാട്സ് ആപ്പില്‍ പ്രശ്നങ്ങളുണ്ടായത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും മെസ്സേജിങ് ആപ്ലിക്കേഷൻ വഴി സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായ നിമിഷങ്ങൾക്കുള്ളിൽ വാട്‌സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി.

ആഗോളതലത്തിൽ ഓൺലൈൻ ഔട്ടേജുകൾ റിപ്പോർട്ട് ചെയ്യുന്ന വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ, വാട്‌സ്ആപ്പിൽ പ്രശ്‌നങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ആറായിരം റിപ്പോർട്ടിങ്ങുകളാണ് വന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു. അയക്കുന്ന ആൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നില്ല, ഡെലിവറി സ്റ്റാറ്റസ് കാണിക്കുന്നില്ല എന്നിങ്ങനെയാണ് പരാതികൾ.

ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പ്രവഹിച്ച മീമുകങ്ങള്‍ ഇങ്ങനെ








TAGS :
Next Story