സ്‌ക്രീൻ ഷോട്ടിന് 'ബ്ലോക്കിട്ട്' വാട്‌സ്ആപ്പ്; പുതിയ ഫീച്ചറുകൾ ഇവയാണ്
ബിസിനസ് ഉപയോക്താക്കൾക്കായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ മോഡൽ ആരംഭിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. പുതുതായി അഞ്ച് പ്രധാന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ്ആപ്പിൽ സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള സവിശേഷതയാണ് നിലവിൽ കമ്പനി പരീക്ഷിക്കുന്നത്. ബീറ്റ വേർഷനുകളിൽ ഇതിനോടകം തന്നെ ഇത് ലഭ്യമാണ്. എല്ലാ ഉപയോക്താക്കൾക്കും വൈകാതെ തന്നെ ഇത് ലഭിക്കുമെന്നാണ് സൂചനകൾ. വ്യൂ വൺസ് ആയി അയക്കുന്ന ഫോട്ടോകളുടേയും വീഡിയോകളുടേയും ഒന്നും സ്‌ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കില്ല. സ്‌ക്രീൻഷോട്ട് മാത്രമല്ല സ്‌ക്രീൻ റെക്കോർഡിങ്ങിനും കഴിയില്ല.
ഇനിമുതൽ വാട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനിലൂടെയും സ്റ്റാറ്റസുകൾക്ക് റിപ്ലെ നൽകാൻ സാധിക്കും. കോൺടാക്ടിൽ ഉള്ളവർ വാട്‌സ്ആപ്പിലിടുന്ന സ്റ്റോറികളും മറ്റും കാണാനും കഴിയും. ഇതെല്ലാം എളുപ്പത്തിൽ ലഭിക്കുന്നതിനായി ഒരു സൈഡ് ബാറും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.
ബിസിനസ് ഉപയോക്താക്കൾക്കായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ മോഡൽ ആരംഭിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് പ്രീമിയം ബിസിനസ് ഉപയോക്താക്കൾ സേവനങ്ങൾക്കായി പണം നൽകുന്നിടത്തോളം അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഒരു അക്കൗണ്ടിൽ നാലിൽ കൂടുതൽ ഉപകരണങ്ങൾ ഒരുമിച്ച് ലിങ്ക് ചെയ്യാനും കഴിയും.
വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് പ്രധാന പേജിൽ പുതിയൊരു ടാബ് ലഭിക്കും. ക്യാമറ ടാബിന്റെ സ്ഥാനത്തായിരിക്കും ഇത് വരിക. ബിസിനസ് ടൂൾ ടാബെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെറ്റിങ്‌സിൽ പോകാതെ തന്നെ ബിസിനസ് ടൂളുകൾ ഇത് വഴി ഉപയോഗിക്കാൻ സാധിക്കും.
Adjust Story Font
16