Quantcast

ഒരേ മെസേജ് ഫോർവേഡ് ചെയ്ത് മെനക്കെടേണ്ട; ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്

ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും

MediaOne Logo

Web Desk

  • Updated:

    2022-11-16 02:22:33.0

Published:

16 Nov 2022 2:18 AM GMT

ഒരേ മെസേജ്  ഫോർവേഡ് ചെയ്ത് മെനക്കെടേണ്ട; ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്
X

ഒരേ മെസേജ് വിവിധ ഗ്രൂപ്പുകളിലേക്ക് അയക്കണമെങ്കിൽ കുത്തിയിരുന്ന് സെന്റ് ചെയ്യണം. എന്നാൽ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാകും. വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്' ഫീച്ചറാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതാണിത്.

ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും. സ്‌കൂളുകൾ, ഓഫീസുകൾ, ക്യാമ്പസ് പോലെയുള്ള ഇടങ്ങളിലെ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാം. ഏകദേശം 50 ഗ്രൂപ്പുകൾക്ക് വരെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. കൂടാതെ 5000 പേരടങ്ങുന്ന അനൗൺസ്മെന്റ് ഗ്രൂപ്പും നിർമിക്കാൻ ഇതിലൂടെ കഴിയും. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇഷ്ടമുള്ള വേറെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം. പക്ഷേ അഡ്മിൻമാർക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗൺസ്മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ്' ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തതിനുശേഷം, വാട്‌സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറിൽ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ സ്റ്റാർട്ട് യുവർ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാവുന്നതാണ്. തുടർന്ന്, അഡ്മിന്മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികൾ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോൾ പച്ച നിറത്തിൽ പ്രത്യക്ഷപ്പെടുന്ന സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ കമ്മ്യൂണിറ്റിയിൽ ചേർത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാൻ സാധിക്കും.

TAGS :
Next Story