സമൂഹമാധ്യമങ്ങള്‍ നിശ്ചലം; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് 'പണിമുടക്കി'
ചില സാങ്കേതികകാരണങ്ങളാല്‍ തങ്ങളുടെ ആപ്പുകളുടെയും ഉല്‍പന്നങ്ങളുടെയും സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു
ലോകവ്യാപകമായി സമൂഹമാധ്യമങ്ങള്‍ നിശ്ചലമായി. ഫേസ്ബുക്കിന്‍റെ സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പുമാണ് ഏതാനും മിനിറ്റുകളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ലോകത്തുടനീളം ആപ്പുകളുടെ സേവനം തടസപ്പെട്ടിട്ടുണ്ട്.
ചില സാങ്കേതികകാരണങ്ങളാല്‍ സേവനങ്ങളില്‍ തടസം നേരിട്ടതായി ഫേസ്ബുക്ക് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ആപ്ലിക്കേഷനുകളും ഉല്‍പന്നങ്ങളും ഉപയോഗിക്കാനാകുന്നില്ലെന്ന് അറിയാനായിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രവര്‍ത്തനം സാധാരണനിലയിലാക്കാനുള്ള ശ്രമത്തിലാണെന്നും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. തടസം നേരിട്ടതില്‍ ഉപയോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. വാട്സ്ആപ്പും സാങ്കേതികത്തകരാറിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് സാധാരണനിലയിലെത്തിക്കുമെന്ന് ട്വീറ്റില്‍ അവകാശപ്പെടുന്നു.
We're aware that some people are having trouble accessing our apps and products. We're working to get things back to normal as quickly as possible, and we apologize for any inconvenience.
— Facebook (@Facebook) October 4, 2021
We're aware that some people are experiencing issues with WhatsApp at the moment. We're working to get things back to normal and will send an update here as soon as possible.
— WhatsApp (@WhatsApp) October 4, 2021
Thanks for your patience!
സര്‍വറിലെ സാങ്കേതികത്തകരാറാണ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്നാണ് അറിയുന്നത്. മൂന്ന് ആപ്പുകളും പണിമുടക്കിയതോടെ സമൂഹമാധ്യമ ഉപയോക്താക്കളെല്ലാം ട്വിറ്ററിലെത്തിയിരിക്കുകയാണ്.
Adjust Story Font
16