പുതിയ ടെക്സ്റ്റ് ഫോർമാറ്റ് പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
ഡെസ്‌ക്ടോപ്പ് ബീറ്റാ വേർഷനിൽ പുതിയ മൂന്ന് ഫോർമാറ്റ് ടൂളുകളാണ് വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്
കോഡിംഗും പ്രോഗ്രാമുകളും ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ടെക്സ്റ്റ് ഫോർമാറ്റിൽ പുതിയ മാറ്റങ്ങളുമായി വാടസ്ആപ്പ്. വാട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് ബീറ്റാ വേർഷനിൽ പുതിയ മൂന്ന് ഫോർമാറ്റ് ടൂളുകളാണ് വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്‌സ്ആപ്പിൽ കോഡുകൾ എളുപ്പത്തിൽ പങ്കുവെക്കാനും വായിക്കാനും ഈ ടൂളുകൾ സഹായിക്കും. വൈകാതെ തന്നെ ഈ ടൂളുകൾ ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകും.
വാ ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് പുതുതായി വന്ന കോഡ് ബ്ലോക്ക് ഫീച്ചർ ഉപയോഗിച്ച് വാടസ് ആപ്പിൽ ടെക്‌നിക്കൽ കോഡുകൾ വായിക്കാനാകും. ഇത് സോഫ്റ്റവെയർ നിർമാതാക്കളെ പ്രോഗ്രാമുകളും കോഡുകളും വാട്‌സ്ആപ്പിലുടെ പങ്കുവെക്കാൻ സഹായിക്കും.
ഇതുകൂടാതെ ക്വോട്ട് ഫീച്ചറും പുതുതായി വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു ചാറ്റിലെ പ്രത്യേക മെസേജിലേക്കോ പ്രതികരണത്തിലേക്കോ റെഫർ ചെയ്യാൻ സാധിക്കും. എന്നാൽ എല്ലാ ബീറ്റാ ടെസ്റ്റേഴ്‌സിനും ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന വിവരം വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. നിലവിൽ ഈ ഫീച്ചർ ഡെവലപ്‌മെന്റ് സ്റ്റേജിലാണ്.
ഇതിന് മുമ്പ് എച്ച്.ഡി ഫോട്ടോസും വീഡിയോസും പങ്കുവെക്കാവുന്ന ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഇതു കൂടാതെ ഇഷ്ടാനുസരണം സ്റ്റിക്കറുകൾ നിർമിക്കാവുന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
Adjust Story Font
16