Quantcast

വാട്‌സ്ആപ്പ് കോളിലേക്ക് ഓഗ്മെന്റഡ് റിയാലിറ്റി വരുന്നു; ഇനി ചിത്രം മാറും

ഒരു വീഡിയോ കോള്‍ എങ്ങനെയൊക്കെ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി വരും

MediaOne Logo

Web Desk

  • Published:

    22 Jun 2024 12:32 PM

WhatsApp
X

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരുപിടി പുതിയ ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്‌സ്ആപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. ഇനിയും ഫീച്ചറുകൾ വരാനിരിക്കുന്നു. ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാണ് ഓരോന്നായി കൊണ്ടുവരുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനും ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളില്‍ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പില്‍ വരുന്നത്.

വാട്‌സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര്‍ ഫീച്ചറുകളുടെ വരവ് റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ഒരു വീഡിയോ കോള്‍ എങ്ങനെയൊക്കെ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി വരും.

അതിലൊന്നാണ് കോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ പശ്ചാത്തലം(ബാക്ക്ഗ്രൗണ്ട്) മാറ്റാൻ കഴിയും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോൾ ഇത്തരത്തിൽ യോജിച്ച ബാക്ക് ഗ്രൗണ്ടുകൾ നമുക്ക് തെരഞ്ഞെടുക്കാനാവും. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേറ്റിൽ തന്നെ ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും.

Summary-WhatsApp is bringing AR features to your video and audio calls, what to expect

TAGS :
Next Story