തീയതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ചാറ്റ് സെർച്ച് ബോക്‌സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി വാട്‌സ്ആപ്പ്. പുതിയ അപ്ഡേറ്റിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും.
ചാറ്റ് സെർച്ച് ബോക്‌സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. കുറച്ചു കാലമായി വാട്‌സ്ആപ്പ് ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Adjust Story Font
16