Quantcast

വാട്ട്സ് ആപ്പില്‍ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം

നിലവില്‍ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കുക

MediaOne Logo

Web Desk

  • Updated:

    2022-11-27 13:05:46.0

Published:

27 Nov 2022 1:01 PM GMT

വാട്ട്സ് ആപ്പില്‍ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം
X

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ അടിമുടി മാറ്റവുമായി വാട്ട്സ് ആപ്പ്. പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങള്‍ സ്റ്റാറ്റസ് ആയി വെക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കുക. ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ പ്രവര്‍ത്തനത്തിലാണ്.

പുതിയ അപ്ഡേറ്റിലൂടെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ തന്നെ ഉടനെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല.

അതെ സമയം വാട്ട്സ് ആപ്പിന്‍റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ഫോണ്‍ കാള്‍ ബട്ടണ്‍ സംവിധാനം ഉടനെ കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഡെസ്ക് ടോപ്പില്‍ നിന്നും കോള്‍ സംവിധാനം ഉപയോഗപ്പെടുത്താം.

TAGS :
Next Story