ആര്‍ക്കൈവ് ചെയ്യുന്ന ചാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം; പുതിയ സന്ദേശങ്ങള്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കില്ലെന്ന് വാട്സ്ആപ്പ്
പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ലഭ്യമാണെന്ന് വാട്സ്ആപ്പ് പുറത്തുവിട്ട വാർത്താ കുറിപ്പില്‍ പറയുന്നു.
വാട്സാപ്പിൽ ആർക്കൈവ് ചെയ്യുന്ന ചാറ്റുകൾക്ക് കൂടുതൽ നിയന്ത്രണം. ഇനി പുതിയ സന്ദേശങ്ങൾ വന്നാലും ആർക്കൈവ് ചെയ്ത ചാറ്റുകളിൽ അവയുടെ നോട്ടിഫിക്കേഷൻ കാണിക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചു. വീണ്ടും അവ കാണിച്ചുതുടങ്ങാൻ ആർക്കൈവ് ചെയ്തത് ഒഴിവാക്കണം.
പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ലഭ്യമാണെന്ന് വാട്സ്ആപ്പ് പുറത്തുവിട്ട വാർത്താ കുറിപ്പില്‍ പറയുന്നു. ഉപയോക്താക്കൾക്ക് സ്വന്തം ഇൻബോക്സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ് ഇത് നടപ്പാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർകൈവ്ഡ് ചാറ്റ് ഫീച്ചർ നിലവിലുണ്ടെങ്കിലും, ആർക്കൈവുചെയ്‌ത ത്രെഡിൽ ഒരു പുതിയ മെസേജ് ലഭിക്കുമ്പോഴെല്ലാം അവ ചാറ്റുകളിൽ മുന്നിൽ തന്നെ കയറി വരുമായിരുന്നു. ഇത് ആർകൈവ്ഡ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കുമ്പോഴുള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.
Adjust Story Font
16