Quantcast

സന്ദേശങ്ങള്‍ക്ക് പ്രതികരണമായി ഇമോജികള്‍; 'മെസ്സേജ്​ റിയാക്ഷൻ' ഫീച്ചര്‍ വാട്സ്ആപ്പിലും

ഫേസ്​ബുക്ക്​ മെസ്സെഞ്ചറിലും ഐ-മെസ്സേജിലും ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഡി.എമ്മുകളിലും നേരത്തെയുണ്ടായിരുന്ന ഫീച്ചറാണിത്.

MediaOne Logo

Web Desk

  • Updated:

    2021-08-25 07:51:57.0

Published:

25 Aug 2021 7:49 AM GMT

സന്ദേശങ്ങള്‍ക്ക് പ്രതികരണമായി ഇമോജികള്‍; മെസ്സേജ്​ റിയാക്ഷൻ ഫീച്ചര്‍ വാട്സ്ആപ്പിലും
X

ഇമോജികൾ ഉപയോഗിച്ച്​ സന്ദേശങ്ങൾക്കുള്ള ​ പ്രതികരണങ്ങളറിയിക്കാൻ യൂസർമാരെ അനുവദിക്കുന്ന 'മെസ്സേജ്​ റിയാക്ഷൻ' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഫേസ്​ബുക്ക്​ മെസ്സെഞ്ചറിലും ഐ-മെസ്സേജിലും ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഡി.എമ്മുകളിലും നേരത്തെയുണ്ടായിരുന്ന ഫീച്ചറാണിത്.

ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABetaInfo) സ്ഥിരീകരിക്കുന്നത്. മെസ്സേജ്​ റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശമടങ്ങിയ സ്ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. 'നിങ്ങൾക്ക് ഒരു റിയാക്ഷൻ ലഭിച്ചു. അത്​ കാണാൻ നിങ്ങളുടെ വാട്സ്ആപ്പ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക' എന്നാണ്​ സ്​ക്രീൻഷോട്ടിലെ സന്ദേശത്തിൽ പറയുന്നത്. പുതിയ ഫീച്ചര്‍ വരുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നിലവിൽ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ ഫീച്ചർ വരും ആഴ്​ചകളിൽ തന്നെ ലഭിച്ചേക്കും.


സ്​നേഹം പ്രകടമാക്കാൻ ഉപയോഗിക്കുന്ന ഹാർട്ട്​ ഇമോജി, ദേഷ്യം പ്രകടിപ്പിക്കാനുള്ള ആൻഗ്രി ഇമോജി, ചിരി, സങ്കടം, ലൈക്​, തുടങ്ങിയ ഇമോജികളാണ്​ മെസ്സേജ്​ റിയാക്ഷനുകളിൽ പൊതുവേ ലഭ്യമാകുന്നത്​. എന്നാല്‍, വാട്​സ്​ആപ്പിലേക്ക്​ അവയെത്തു​മ്പോള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തതയായിട്ടില്ല.

TAGS :
Next Story