Quantcast

ക്ലബ്ഹൗസിന്റെ പുതിയ മുഖം ജസ്റ്റിൻ 'മീസി' വില്യംസ്

താൻ പന്ത്രണ്ട് വയസ്സ് മുതൽ റാപ്പ് സംഗീതം ചെയ്തു തുടങ്ങിയെന്ന് വില്യംസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-07-25 05:24:49.0

Published:

25 July 2021 5:10 AM GMT

ക്ലബ്ഹൗസിന്റെ പുതിയ മുഖം  ജസ്റ്റിൻ മീസി വില്യംസ്
X

സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാമൂഹ്യ മാധ്യമ ആപ്പായി ക്ലബ്ഹൗസിന് പുതിയ മുഖം: ജസ്റ്റിൻ മീസി വില്യംസ്. ക്ലബ്ഹൗസ് ബീറ്റയിൽ നിന്ന് മാറി എല്ലാവർക്കും ലഭ്യമാക്കിയതിന് ശേഷം ആദ്യമായാണ് ഐക്കൺ മാറുന്നത്.



ആരാണ് ജസ്റ്റിൻ 'മീസി' വില്യംസ് ?




വ്യവസായ സംഘാടകനും 21 സാവേജിന്റെ മാനേജറുമായ വില്യംസ് അമേരിക്കയിലെ അറ്റ്ലാന്റയിലെ സംഗീത ഇടങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ക്ലബ് മീസ് - ഓ - എസ്റ്റേറ്റ്സ് സംഗീതം, വ്യവസായം, വിനോദം ഉൾപ്പെടയുള്ള എല്ലാവിധ പ്രവൃത്തികൾക്കും പറ്റിയ ഇടമായാണ് അറിയപ്പെടുന്നതെന്നും ക്ലബ്ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു.

താൻ പന്ത്രണ്ട് വയസ്സ് മുതൽ റാപ്പ് സംഗീതം ചെയ്തു തുടങ്ങിയെന്ന് വില്യംസ് പറഞ്ഞു. അക്കാലത്ത് തനിക്ക് കിട്ടിയ പേരാണ് മീസിയെന്നും അദ്ദേഹം പറഞ്ഞു. "റാപ് ചെയ്യുന്നത് കൊണ്ട് തന്നെ ഞാൻ എപ്പോഴും സംഗീത മേഖലയിലുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഇപ്പോഴത്തെ എന്റെ ബന്ധങ്ങളിൽ ഭൂരിഭാഗവും ഹൈസ്കൂൾ റാപ്പിംഗ് കാലത്തേതാണ്. പാർട്ടികളിൽ പങ്കെടുത്ത് അറ്റ്ലാന്റയിലെ പുതുമുഖ സംഗീതജ്ഞരുമായി നല്ല ബന്ധമുണ്ടാക്കാനും എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് ഞാൻ മാനേജിങ് മേഖലയിലേക്ക് കടക്കുന്നതും 21 സാവേജിന്റെ മാനേജറാകുന്നതും. " - വില്യംസ് പറഞ്ഞു.




അറ്റ്ലാന്റയിലെ തന്റെ വീടിന്റെ പേര് തന്നെയാണ് അദ്ദേഹം ക്ലബ്ഹൗസിലെ തന്റെ ക്ലബിനും ഇട്ടിരിക്കുന്നത്- മീസ് - ഓ - എസ്റ്റേറ്റ്സ്. കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ചേർന്നത് മുതൽ അദ്ദേഹം ക്ലബ്ഹൗസിൽ സജീവമായിരുന്നു. അദ്ദേഹം നടത്തുന്ന പ്രതിവാര ഷോ ആയ R&B ഷോ, സംഗീതത്തിലെ സാങ്കേതിക വിദ്യകളിലെ പുതിയ പ്രവണതകളും, എൻ.ബി.എ ആഘോഷങ്ങളും തുടങ്ങിയ വ്യതിരിക്തമായ വിഷയങ്ങളിൽ അദ്ദേഹം തന്റെ റൂമിൽ സംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു.

TAGS :
Next Story