Quantcast

'എക്സ് വയർ'; വാർത്താ വിതരണ സേവനമവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

എക്‌സ് വിശ്വസനീയമായ ഓപ്പൺ സോഴ്‌സ് വാർത്താ പ്ലാറ്റ്‌ഫോമാണെന്ന് കഴിഞ്ഞ ആഴ്ച മസ്‌ക് വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-29 13:01:35.0

Published:

29 Oct 2023 1:00 PM GMT

എക്സ് വയർ; വാർത്താ വിതരണ സേവനമവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്
X

ഇലോൺ മസ്‌ക് 'എക്‌സ് വയർ' എന്ന പേരിൽ വാർത്താവിതരണ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരുമായി മസ്‌കും എക്‌സ് സി.ഇ.ഒ ലിൻഡ യാക്കറിനോയും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ കമ്പനിയുടെ വാർത്തകളും പ്രസ്‌റിലീസുകളും പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളോട് എക്‌സ് എങ്ങനെ മത്സരിക്കുമെന്ന് മസ്‌ക്കോ ലിൻഡയോ വ്യക്തമാക്കിയില്ല.

ഇൻസ്റ്റഗ്രാമും ത്രെഡ്‌സും വാർത്തകളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ എക്‌സ് ഈ മേഖലയിൽ കൂടുതൽ ഊന്നൽ നൽകുകയാണ്. അതേസമയം പത്രപ്രവർത്തകരെ യഥാർത്ഥ ഉള്ളടക്കം പോസ്റ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതും ഉപയോക്താക്കളോട് സിറ്റിസൺ ജേർണലിസ്റ്റുകളാകാൻ ആവശ്യപ്പെടുന്നതുമാണ് എക്‌സിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. എക്‌സ് വിശ്വസനീയമായ ഓപ്പൺ സോഴ്‌സ് വാർത്താ പ്ലാറ്റ്‌ഫോമാണെന്ന് മസ്‌ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മുഖ്യധാരാമാധ്യമങ്ങൾക്ക് പ്രസക്തമാണെന്ന് തോന്നുന്ന വിഷയങ്ങൾ അതിനുമുമ്പേ എക്‌സിൽ ലഭ്യമായിരിക്കുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം സിറ്റിസൺ ജേർണലിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മസ്‌ക് രംഗത്തെത്തുകയും ചെയ്തിരുന്നു. 'സിറ്റിസൺ ജേർണലിസത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കണം. നിങ്ങൾക്ക് ഫോണുപയോഗിച്ച് വളരെ എളുപ്പത്തിൽ ലൈവ് വീഡിയോകൾ ചെയ്യാൻ സാധിക്കും. സാധാരണക്കാരായ ജനങ്ങളിൽ നിന്നുള്ള ഇത്തരത്തിലുള്ള ഗ്രൗണ്ട് റിപ്പോര്ട്ടിംഗ് ലോകത്തെ തന്നെ മാറ്റിമറിക്കും' മസ്‌ക് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ എക്‌സിൽ നേരിട്ട് കണ്ടന്റുകൾ പോസ്റ്റ് ചെയ്ത് കൂടുതൽ സമ്പാദിക്കാൻ ജേർണലിസ്റ്റുകളോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

TAGS :
Next Story