പലചരക്ക് ഡെലിവറി പൂർണമായും അവസാനിപ്പിച്ച് സൊമാറ്റോ
356 കോടിയാണ് സൊമാറ്റോയ്ക്ക് കഴിഞ്ഞ വർഷം നഷ്ടമുണ്ടായത്. കൂടാതെ പോഷകാഹാര ബ്രാൻഡുകൾ ലഭ്യമാക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ വിഭാഗവും നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ പലചരക്ക് വിഭാഗം പൂർണമായും അവസാനിപ്പിക്കുന്നു. കേരളത്തിലടക്കം ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസം സൊമാറ്റോ അവരുടെ ഗ്രോസറി വിഭാഗം നിർത്തിയിരുന്നു. മറ്റൊരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും അടുത്തകാലത്താണ് ഗ്രോസറി വിഭാഗം നിർത്തിയത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇരു കമ്പനികളും ഗ്രോസറി വിഭാഗത്തിലേക്കും കടക്കുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ മാറ്റങ്ങൾ വന്നതോടെ കമ്പനിയുടെ സേവനത്തിന് ഡിമാൻ്റ് കുറയുകയും നഷ്ടത്തിലാവുകയും ചെയ്തു. എങ്കിലും സ്വിഗ്ഗി , സ്വിഗ്ഗി ജീനി വിഭാഗത്തിലൂടെ ചിലയിടങ്ങളിൽ ഗ്രോസറി സാമഗ്രികൾ എത്തിച്ചു നൽകുന്നുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കഴിയുന്നില്ലെന്നാണ് ,സൊമാറ്റോ തങ്ങളുടെ ഗ്രോസറി പങ്കാളികൾക്ക് അയച്ച മെയിലിൽ പറയുന്നത്. എന്നാൽ ഗ്രോഫേഴ്സിലെ നിക്ഷേപം പിൻവലിക്കില്ലെന്നും സൊമാറ്റോ അറിയിച്ചിട്ടുണ്ട്. രാജ്യം മുഴുവനും ഗ്രോസറി ഡെലിവറിയുള്ള കമ്പനിയാണ് ഗ്രോഫേഴ്സ്.
356 കോടിയാണ് സൊമാറ്റോയ്ക്ക് കഴിഞ്ഞ വർഷം നഷ്ടമുണ്ടായത്. കൂടാതെ പോഷകാഹാര ബ്രാൻഡുകൾ ലഭ്യമാക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ വിഭാഗവും നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16