ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എക്സ്പ്രസ് വൈഫൈ പദ്ധതി: ഫേസ്ബുക്ക്
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എക്സ്പ്രസ് വൈഫൈ പദ്ധതി: ഫേസ്ബുക്ക്
രാജ്യത്തെ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്
രാജ്യത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഇന്‍റര്‍നെറ്റ് സൌകര്യം നല്‍കുന്ന ഫേസ്ബുക്കിന്‍റെ എക്സ്പ്രസ് വൈഫൈ പദ്ധതി വീണ്ടും ഇന്ത്യയില്‍. ഇന്ത്യയില്‍ രണ്ടാമത്തെ തവണയാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള പദ്ധതി കൊണ്ടുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക്, ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് (ഫ്രീ ബേസിക്സ്) എന്ന പേരില്‍ മൊബൈല്‍ ഡാറ്റ വഴിയാണ് ആദ്യം ഈ സൌകര്യം കൊണ്ടുവരാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് അംഗീകരിച്ച കുറച്ച് സൈറ്റുകള്‍ മാത്രമേ ഈ പദ്ധതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നതായിരുന്നു ഇതിന്‍റെ പ്രധാന പോരായ്മ.
രാജ്യത്തെ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലാണ് എക്സ്പ്രസ് ഫ്രീ വൈഫൈ പദ്ധതി കൊണ്ടുവരുന്നത്. ഏതൊക്കെ ഗ്രാമങ്ങളാണ് ഇതിന് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. കൂടാതെ എക്സ്പ്രസ് വൈഫൈയിലും സൈറ്റുകള്‍ പരിമിതമാണോ പൂര്‍ണമായും സൌജന്യമായ ഇന്‍ര്‍നെറ്റ് സൌകര്യം നല്‍കുമോ എന്ന വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
Adjust Story Font
16