Quantcast

സുക്കര്‍ബര്‍ഗിന്‍റെ 'പേഴ്സനല്‍ റോബോട്ട്'

MediaOne Logo

Trainee

  • Published:

    29 Dec 2016 8:55 AM GMT

സുക്കര്‍ബര്‍ഗിന്‍റെ പേഴ്സനല്‍ റോബോട്ട്
X

സുക്കര്‍ബര്‍ഗിന്‍റെ 'പേഴ്സനല്‍ റോബോട്ട്'

ലോകത്തെ ഞെട്ടിക്കുന്ന ഈ പുതിയ കണ്ടുപിടിത്തത്തിന് സുക്കര്‍ബര്‍ഗ് രൂപം നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.

'ജാര്‍വിസ്' എന്ന യന്ത്രസഹായിയെ ഓര്‍മിക്കാത്തവര്‍ ഉണ്ടാവില്ല. അയണ്‍മാന്‍ എന്ന പ്രശസ്ത സിനിമയിലെതാണ് ജാര്‍വിസ് എന്ന യന്ത്രസഹായിയെ ലോകം പരിചയപ്പെടുന്നത്. ഇത്തരത്തില്‍ ഒരു റോബോട്ടിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്‍റെ ആഗ്രഹം സാധിച്ചിരിക്കുകയാണ്. 2016ന്‍റെ തുടക്കത്തിലാണ് പേഴ്സനല്‍ റോബോട്ടിനെ നിര്‍മിക്കാനുള്ള തന്‍റെ ആഗ്രഹത്തെ സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയത്. വര്‍ഷം അവസാനിക്കും മുന്‍പേ തന്‍റെ ഈഗ്രഹം ഒരളവോളം പ്രായോഗികമാക്കിയിരിക്കുകയാണ് സുക്കര്‍ബര്‍ഗ്.

ഭക്ഷണം തയ്യാറാക്കുക, മകള്‍ മാക്സിന് ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍പ്പിക്കുക, അതിഥികള്‍ വന്നാല്‍ തിരിച്ചറിഞ്ഞ് വാതില്‍ തുറന്ന് കൊടുക്കുക, അക്കാര്യം സുക്കര്‍ബര്‍ഗിനെ മെസേജ് അയച്ച് അറിയിക്കുക, ഓഫീസില്‍ സഹായിക്കുക തുടങ്ങി നിരവധി അത്ഭുതകരമായ കാര്യങ്ങളാണ് ഈ റോബോട്ട് ചെയ്യുന്നത്. ലോകത്തെ ഞെട്ടിക്കുന്ന ഈ പുതിയ കണ്ടുപിടിത്തത്തിന് സുക്കര്‍ബര്‍ഗ് രൂപം നല്‍കിയത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.

പ്രമുഖ ഹോളിവുഡ് നടൻ മോര്‍‍ഗൻ ഫ്രീമാൻ ആണ് റോബോട്ടിന് ശബ്ദം കൊടുത്തിരിക്കുന്നത്. തന്‍റെ കയ്യിലുള്ള റോബോട്ട് പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും വിപണിയില്‍ ഇവ എത്താന്‍ ഇനിയും സമയമെടുക്കുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. രണ്ടുമൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വീഡിയോ അടക്കം ഷെയര്‍ ചെയ്താണ് അദ്ദേഹം ഇക്കാര്യം യാഥാര്‍ത്യമായത് ലോകത്തെ അറിയിച്ചത്.

Next Story