Quantcast

ആപ്പിൾ ​ഐഫോൺ ഉത്പാദനം കുറക്കുന്നു

MediaOne Logo

Ubaid

  • Published:

    26 Jun 2017 10:02 AM GMT

ആപ്പിൾ ​ഐഫോൺ ഉത്പാദനം കുറക്കുന്നു
X

ആപ്പിൾ ​ഐഫോൺ ഉത്പാദനം കുറക്കുന്നു

യാഹൂവിലെ ഉടമസ്​ഥതയിലുള്ള റിസർച്ച്​ സ്​ഥാപനം ഫ്ലൂരിയാണ്​വാർത്ത പുറത്ത്​ വിട്ടിരിക്കുന്നത്

പുതുവർഷത്തിൽ ആപ്പിൾ ​ഐഫോൺ ഉത്പാദനം കുറയ്ക്കുന്നു. വില്‍പനയിലെ ഇടിവു മൂലം 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം ​ഐഫോൺ ഉത്പാദനം 10 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ​ഐഫോണിന്റെയും ഐപാഡിന്റെയും വിൽപനയിൽ 44 ശതമാനത്തിന്റെ കുറവുണ്ടായി.​ ഇതാണ്​ ഉൽപാദനം കുറക്കുന്നതിലേക്ക് ആപ്പിളിനെ നയിച്ചതെന്നാണ്​ സൂചന.

യാഹൂവിലെ ഉടമസ്​ഥതയിലുള്ള റിസർച്ച്​ സ്​ഥാപനം ഫ്ലൂരിയാണ്​വാർത്ത പുറത്ത്​ വിട്ടിരിക്കുന്നത്​. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ​ഐഫോണിന്റെയും ​ഐപാഡിന്റെയും വിൽപനയിൽ 44 ശതമാനത്തി​ന്റെ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. ഇതാണ്​ ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന. കഴിഞ്ഞ വര്‍ഷവും ജനുവരി മുതൽ മാർച്ച്​ വരെയുള്ള കാലയളവിൽ ​ഐഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം കുറച്ചിരുന്നു. ഈ വര്‍ഷം ആപ്പിളിന്റെ ഓഹരികളില്‍ 0.89 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.

TAGS :
Next Story