മോട്ടോ ജി4 പ്ലേ സെപ്തംബര്‍ ആറിനെത്തും; വിലയും സവിശേഷതകളും
മോട്ടോ ജി4 പ്ലേ സെപ്തംബര്‍ ആറിനെത്തും; വിലയും സവിശേഷതകളും
മോട്ടറോള കുടുംബത്തില്‍ നിന്നു പുതിയൊരു അംഗം കൂടി സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുന്നു.
മോട്ടറോള കുടുംബത്തില്‍ നിന്നു പുതിയൊരു അംഗം കൂടി സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുന്നു. മോട്ടോ ജി4 പ്ലേയാണ് പുതിയ അവതാരം. മോട്ടോ ജി4 ന്റെയും ജി4 പ്ലസിന്റെയും അടിസ്ഥാന മോഡലാണിത്. സെപ്തംബര്‍ ആറിന് ജി4 പ്ലേ വില്‍പ്പനക്ക് എത്തുമെന്നാണ് വിവരം. ഏകദേശം 9000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴിയായിരിക്കും വില്‍പ്പന.
ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്‍മല്ലോയിലാണ് ജി4 പ്ലേയുടെ പ്രവര്‍ത്തനം. വെള്ളത്തെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ നാനോ കോട്ടിങുമുണ്ട്. ഒരു സിം മാത്രമാണ് ഇതിലുള്ളത്. അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലേ, 1.2 ജിഗാഹെഡ്സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‍നാപ്‍ഡ്രാഗണ്‍ 410 പ്രൊസസര്‍, രണ്ടു ജിബി റാം, എല്‍ഇഡി ഫ്ലാഷോട് കൂടിയ 8 എംപി പ്രധാന കാമറ, അഞ്ച് എംപി മുന്‍ കാമറ, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താന്‍ കഴിയുന്ന മെമ്മറി, ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നല്‍കുന്ന 2800 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.
Adjust Story Font
16