Quantcast

കുറഞ്ഞ വിലയില്‍ ഐ ഫോണിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറങ്ങി

MediaOne Logo

admin

  • Published:

    11 April 2018 6:27 AM GMT

കുറഞ്ഞ വിലയില്‍ ഐ ഫോണിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറങ്ങി
X

കുറഞ്ഞ വിലയില്‍ ഐ ഫോണിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറങ്ങി

ഇന്ത്യയില്‍ ഏപ്രില്‍ ആദ്യവാരം വില്‍പ്പന തുടങ്ങുമെന്നാണ് ഐ ഫോണ്‍ അധികൃതര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കികൊണ്ട് അറിയിച്ചത്.

ഐ ഫോണ്‍ പുതിയ സീരീസായ എസ് 5 സ്‌പെഷല്‍ എഡിഷന്‍ ആപ്പിള്‍ പുറത്തിറക്കി. ബജറ്റ്‌ ഫോണ്‍ എന്ന പേരിലാണ്‌ ആപ്പിള്‍ എസ്‌ ഇ അവതരിപ്പിച്ചിരിക്കുന്നത്‌. കാലിഫോര്‍ണിയയിലെ ആപ്പ്ള്‍ ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ഗ്രെഗ് ജൊസ്വെയ്ക് ആണ് ഏറെ നാളായി കാത്തിരുന്ന ‘ന്യൂ ജെന്‍’ ഉല്‍പന്നത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ ഏപ്രില്‍ ആദ്യവാരം വില്‍പ്പന തുടങ്ങുമെന്നാണ് ഐ ഫോണ്‍ അധികൃതര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കികൊണ്ട് അറിയിച്ചത്. ഐ ഫോണിന്റെ ഏറ്റവും വിലക്കുറവുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍ എന്ന പ്രത്യേകതയും ഉണ്ട്. രണ്ടര വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ്‌ ആപ്പിള്‍ നാല്‌ ഇഞ്ച്‌ ഡിസ്‌പ്ലേ സൈസില്‍ മറ്റൊരു ഫോണുമായെത്തുന്നത്‌. 30,000 മുതല്‍ 35,000 രുപ വരെയാകും ഫോണിന്‌ വില. മേയ്‌മാസത്തോടെ മറ്റ്‌ രാജ്യങ്ങളിലേയ്‌ക്കും ഫോണ്‍ എത്തും.
നാല് ഇഞ്ച് ഡിസ്‌പ്ലെയിലുള്ള ഫോണ്‍ രണ്ട് വ്യത്യസ്ത സ്‌റ്റോറേജുകളില്‍ ലഭ്യമാണ്, 16 ജിബിയും 64 ജിബിയും. ഐ ഫോണ്‍ സിക്‌സ് എസുമായി ഏറെ സാമ്യമുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍. ഫോര്‍ കെ വീഡിയോ സപ്പോര്‍ട്ട്, ആപ്പിള്‍ എ 9 പ്രൊസസര്‍, 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 1.2 മെഗാപിക്‌സല്‍ ഫ്രണ്ട്‌ ക്യാമറയുമാണ്‌ എസ്‌ ഇയ്‌ക്ക് നല്‍കിയിട്ടുള്ളത്‌. 4കെ വീഡിയോ സപ്പോര്‍ട്ട്‌ ചെയ്യുമെന്നതും സവിശേഷതയാണ്‌.ആപ്പിളിന്റെ എ 9 എസ്‌ഫസി എം9 മോഷന്‍ കോര്‍ പ്രോസസ്സറാണ്‌ ഇതില്‍ ഉപയേഗിച്ചിരിക്കുന്നത്‌. മുമ്പുണ്ടായിരുന്ന ഐ ഫോണ്‍ മോഡലുകളേക്കാള്‍ കനം കുറഞ്ഞതും ലോഹനിര്‍മ്മിതമായ ബോഡിയാണ്‌ എസ്‌ ഇയ്‌ക്കുള്ളത്‌.

TAGS :
Next Story