ഇനി ചൈനയിലും ഐഫോണ്‍ 6 വില്‍ക്കും
ഇനി ചൈനയിലും ഐഫോണ്‍ 6 വില്‍ക്കും
പേറ്റന്‍റ് സംബന്ധിച്ച് ചൈനീസ് കമ്പനിയും ആപ്പിളുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയാണ് ഐഫോണിന് ആശ്വാസമായത്.
ചൈനയിലെ ഐ ഫോണ്‍ 6, 6 പ്ലസ് ഫോണുകളുടെ വില്‍പനക്കുണ്ടായിരുന്ന വിലക്ക് നീങ്ങുന്നു. പേറ്റന്‍റ് സംബന്ധിച്ച് ചൈനീസ് കമ്പനിയും ആപ്പിളുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയാണ് ഐഫോണിന് ആശ്വാസമായത്.
ഐഫോണ്‍ 6 പേറ്റന്‍റ് അവകാശം ലംഘിച്ചെന്ന കേസിലാണ് ബെയ്ജിങ്ങിലെ ബൌദ്ധിക സ്വത്തവകാശ കോടതി ആപ്പിളിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ചൈനയിലെ ബെയ്‍ലി എന്ന കന്പനിയുടെ ഉല്‍പന്നമായ 100 C സ്മാര്‍ട്ട്ഫോണിന്റെ ഡിസൈന്‍ ആപ്പിള്‍ അനുകരിച്ചെന്നായിരുന്നു കേസ്. ബെയ്‌ലി കമ്പനിയുടെ വാദം അംഗീകരിച്ച പേറ്റന്‍റ് റെഗുലേറ്റര്‍ ഐഫോണിന്‍റെ വില്‍പന നിരോധിക്കുകയായിരുന്നു. എന്നാല്‍ പേറ്റന്‍റ് റെഗുലേറ്ററുടെ നടപടിയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയ കോടതി ഈ വിലക്ക് നീക്കാന്‍ ഉത്തരവിട്ടു. ആപ്പിള്‍ ഡിസൈന്‍ അനുകരിച്ചുവെന്ന ബെയ്‍ലിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു. വിലക്ക് കാരണം ചൈനയില്‍ ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 33 ശതമാനം ഇടിവാണ് ഉണ്ടായത്.
Adjust Story Font
16