Quantcast

ഉറ്റുനോക്കാം, നോക്കിയ 6

MediaOne Logo

Alwyn

  • Published:

    18 April 2018 7:36 AM GMT

ഉറ്റുനോക്കാം, നോക്കിയ 6
X

ഉറ്റുനോക്കാം, നോക്കിയ 6

ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് പ്രീമിയം മോഡലുകളുമായി നോക്കിയ വിപണിയില്‍ മടങ്ങിയെത്തുന്നത്.

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ 'നോക്കിയ 6 ' വിപണിയിലെത്തി. ചൈനയിലാണ് ഫോണ്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് പ്രീമിയം മോഡലുകളുമായി നോക്കിയ വിപണിയില്‍ മടങ്ങിയെത്തുന്നത്.

സവിശേഷമായ രൂപകല്‍പനയിലുള്ള നോക്കിയ 6 നെ മൊബൈല്‍ പ്രേമികള്‍ ഏറെനാളായി കാത്തിരിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷമാണ് മൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായ നോക്കിയ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. കമ്പനി അധികൃതര്‍ നോക്കിയ എന്ന ബ്രാന്‍ഡ് നാമം എച്ച്എംഡി എന്ന ഫിന്‍ലാന്‍ഡ് കമ്പനിക്ക് കൈമാറുകയും ചെയ്തിരുന്നു. നോക്കിയ ബ്രാന്‍ഡില്‍ തുടര്‍ന്ന് ബേസ് മോഡല്‍ ഫോണുകളാണ് വിപണിയില്‍ ലഭ്യമായിരുന്നത്. ഇതിന് ശേഷമാണ് നോക്കിയ 6 എന്ന പ്രീമിയം ആന്‍ഡ്രോയ്ഡ് മോഡലുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നത്. ഓണ്‍ലൈന്‍ റീട്ടെയ്‍ലര്‍മാരായ ജെഡി ഡോട്ട് കോം വഴിയാണ് ചൈനയില്‍ ഫോണിന്റെ വില്‍പ്പന. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് പൂര്‍ണതോതില്‍ ഇറങ്ങുന്നതിന് മുന്നോടിയായി എച്ച്എംഡി ഗ്ലോബല്‍ അടുത്തമാസം ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയുടെ മറ്റ് മോഡലുകളും പരിചയപ്പെടുത്തും. 2017 ല്‍ വൈവിധ്യങ്ങളായ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രധാന സവിശേഷതകള്‍

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ നൌഗട്ട്/ആന്‍ഡ്രോയ്ഡ് 7.0 ലാണ് നോക്കിയ 6 ന്റെ പ്രവര്‍ത്തനം. 5.5 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‍പ്ലേയാണ് നോക്കിയ 6 നുള്ളത്. 16 എംപി പ്രധാന കാമറ. 4 ജിബി റാം. 64 ജിബി സ്റ്റോറേജ്. ഡോള്‍ബി ശബ്ദത്തിനായി രണ്ടു ആംപ്ലിഫയേഴ്‍സുമുണ്ട്. സമാന സവിശേഷതകളുള്ള മറ്റു കമ്പനികളുടെ ഫോണുകളേക്കാള്‍ കുറച്ച് വില കൂടുതലാണ് നോക്കിയ 6 ന്.

Next Story