Quantcast

ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കാന്‍ ഫേസ്‍ബുക്ക്

MediaOne Logo

Alwyn K Jose

  • Published:

    20 April 2018 4:23 PM GMT

ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കാന്‍ ഫേസ്‍ബുക്ക്
X

ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കാന്‍ ഫേസ്‍ബുക്ക്

അമേരിക്കക്ക് പുറത്തുള്ള വലിയ എന്‍ജിനീയറിങ് ഹബ്ബായി ലണ്ടന്‍ ഓഫീസ് മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇതുവഴി തൊഴിലവസരം വര്‍ധിപ്പിക്കാകുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. അമേരിക്കക്ക് പുറത്തുള്ള വലിയ എന്‍ജിനീയറിങ് ഹബ്ബായി ലണ്ടന്‍ ഓഫീസ് മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

അടുത്ത വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ലണ്ടന്‍ ഓഫീസില്‍ 800 പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. ഇതോടെ യുകെയിലെ സോഷ്യല്‍ മീഡിയ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2300 ആകും. അമേരിക്കക്ക് പുറത്തുള്ള ഫേസ്ബുക്കിന്റെ വലിയ എന്‍ജിനീയറിങ് ഹബ്ബായി ഇത് മാറും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിപുലീകരണം സംബന്ധിച്ച പ്രഖ്യാപനം കമ്പനി നടത്തിയത്. തങ്ങള്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഫേസ്ബുക്ക് യൂറോപ്പ്-മീഡില്‍ ഈസ്റ്റ്-ഏഷ്യാ വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസോൺ പറഞ്ഞു.

മധ്യ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍ക്കസിന് സമീപമാണ് ഏഴ് നിലകളുള്ള കെട്ടിടം ഫേസ്ബുക്ക് ഓഫീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ എന്‍ജിനീയര്‍മാര്‍, മാര്‍ക്കറ്റിങ്, സെയില്‍സ് സംഘത്തിന്റെയും സേവനം ഉണ്ടായിരിക്കും. ബ്രക്സിറ്റ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്ന ബ്രിട്ടന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഫേസ്ബുക്കിന്റെ തീരുമാനമെന്ന് ചാന്‍സിലര്‍ ഫിലിപ്പ് ഹാമോന്‍ഡ് പ്രതികരിച്ചു.

Next Story