നാളെ മുതല്‍ എല്ലാ ഫോണുകളിലും വാട്ട്സ്ആപ് ലഭിക്കില്ല
നാളെ മുതല്‍ എല്ലാ ഫോണുകളിലും വാട്ട്സ്ആപ് ലഭിക്കില്ല
ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതുവത്സര പിറവി മുതല്‍ വാട്ട്സ് ആപ് ലഭിക്കുകയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യം വാട്ട്സ് ആപ് ...
2016 വിടപറയുമ്പോള്‍ വാട്ട്സ് ആപ് ഉപയോഗിക്കുന്നവര്‍ക്കും അത് നിര്‍ണായകമാണ്. ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതുവത്സര പിറവി മുതല്‍ വാട്ട്സ് ആപ് ലഭിക്കുകയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യം വാട്ട്സ് ആപ് ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. 2016 ഡിസംബര്‍ 31 അതായത് ഇന്നതേതിന് ശേഷം വാട്ട്സ് ആപ് നഷ്ടമാകുന്ന ഫോണുകളുടെ ലിസ്റ്റും കമ്പനി പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളുടെ നാളിതുവരെയുള്ള യാത്രയില്‍ ഈ ഫോണുകള്‍ നിര്‍ണായകമായിരുന്നെങ്കിലും ഭാവി മുന്നില്‍ കണ്ട് നടത്തേണ്ട പരിഷ്കാരങ്ങളുടെ ഭാഗമായി ഇവയില്‍ വാട്ട്സ്ആപ് ഇനി ലഭിക്കുകയില്ലെന്നാണ് കമ്പനി അറിയിച്ചത്. സേവനം തുടര്‍ന്നും ലഭ്യമാകാന്‍ ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യാനും വാട്ട്സ് ആപ് അഭ്യര്‍ഥിച്ചിരുന്നു.
ഇന്നത്തോടെ വാട്ട്സ്ആപ് സേവനം അവസാനിക്കുന്ന ഫോണുകള്‍ ഇവയാണ്.
ബ്ലാക് ബെറി (ബ്ലാക്ബെറി 10 ഉള്‍പ്പെടെ), നോകിയ S40, നോക്കിയ സിംബിയാന്‍ S60, ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7.1, ഐഫോണ്‍ 3GS/ഐഒഎസ് 6.
Adjust Story Font
16