ഗൂഗിളില്‍ ജോലി ലഭിക്കാനെന്ത് ചെയ്യണം? സുന്ദര്‍ പിച്ചായുടെ മറുപടി
അന്ന് ജിമെയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച സമയമായിരുന്നു. അതും ഇന്‍വൈറ്റായി. ഒരു ഏപ്രില്‍ ഫൂള്‍ തമാശയാണോയെന്ന് പോലും സംശയമുണ്ടായിരുന്നു.....
താന്‍ പഠിച്ചു വളര്‍ന്ന ഐഐടി ഖരക്പൂരിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായെ തേടി പ്രതീക്ഷിച്ച പോലെ ഒരു ചോദ്യം എത്തി - ഗൂഗിളില്‍ ജോലി ലഭിക്കാന്‍ എന്ത് ചെയ്യണം? ഒരു വി ദ്യാര്‍ഥി ഉയര്‍ത്തിയ ചോദ്യം ഹാളില്‍ ചിരി പടര്‍ത്തിയെങ്കിലും തികച്ചും ഔദ്യോഗികമായാണ് പിച്ചായ് ഈ ചോദ്യത്തെ നേരിട്ടത്. ചെറിയൊരു ചിരിയോടെ ഗൂഗിള്‍ സിഇഒ കുട്ടികളോട് ഒരു മറുചോദ്യം എറിഞ്ഞു - നിങ്ങളിലെത്ര പേര്‍ ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്? ചോദ്യം തീര്‍ന്നയുടന്‍ ഹാളിലെ മുഴുവന്‍ വിദ്യാര്‍ഥികളും കൈകളുയര്‍ത്തി. ഇവിടെ ഒരു ഗൂഗിള്‍ ക്യാന്പസ് തുടങ്ങുന്നത് ആലോചിക്കാമെന്ന് പിച്ചായ് മറുപടി പറഞ്ഞു. കന്പ്യൂട്ടര്‍ സയന്‍സ് തന്‍റെ മുഖ്യ ഐഛിക വിഷയമല്ലെന്നും കണക്കാണെന്നും ആശങ്കപ്പെട്ട വിദ്യാര്‍ഥിയോട് ഇതില്‍ പരിഭ്രമിക്കാനില്ലെന്നും കണക്ക് ഫലവത്താകുന്ന പല മേഖലകളുണ്ടെന്നും കണക്ക് അറിയുന്ന ഒരാളെ കോഡിങ് പഠിപ്പിക്കുകയാണ് മറിച്ച് ചെയ്യുന്നതിലും എളുപ്പമെന്നുമായിരുന്നു ഗൂഗിള്‍ സിഇഒയുടെ മറുപടി.
2004 ഏപ്രില്‍ ഒന്നിനാണ് ഗൂഗിളിനായി എന്‍റെ അഭിമുഖം നടന്നത്.
അന്ന് മുഴുവന്‍ നീണ്ട അഭിമുഖത്തിനിടെ പല തവണ ജിമെയിലിനെ കുറിച്ചുള്ള എന്‍റെ അഭിപ്രായം അവര്‍ ചോദിച്ചു. ജിമെയില്‍ കണ്ടിട്ടു പോലുമില്ലാത്തതിനാല്‍ അതൊരു ഏപ്രില്‍ ഫൂള്‍ തമാശയാണെന്ന വിചാരത്തിലായിരുന്നു ഞാന്‍ അപ്പോഴും. നാലാം റൌണ്ട് അഭിമുഖത്തിനിടെയാണ് അവരിലൊരാള്‍ ജിമെയില്‍ കണ്ടിട്ടുണ്ടോയെന്ന് എന്നോട് ചോദിച്ചത്. കണ്ടിട്ടില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ ജിമെയില്‍ എന്ന സംവിധാനം ആദ്യമായി കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അത് ഒരു തരത്തിലുള്ള അനുഗ്രഹമായി. പിന്നീട് നടന്ന നാല് റൌണ്ടുകളില്‍ ജി മെയിലിനെ കുറിച്ചുള്ള എന്‍റെ അഭിപ്രായവും ഞാന്‍ കണ്ട കുറവുകളുമെല്ലാം പങ്കുവയ്ക്കാന്‍ പറ്റി - ഗൂഗിളില്‍ തന്നെ എത്തിച്ച അഭിമുഖത്തെ കുറിച്ച് പിച്ചായ് പറഞ്ഞു.
Adjust Story Font
16