ബാറ്ററികള്‍ക്ക് തീ പിടിക്കുന്നു; സാംസങ്ങ് ഗാലക്സി നോട്ട് സീരിസിലെ ഏറ്റവും പുതിയ ഫോണുകള്‍ തിരിച്ച് വിളിക്കുന്നു
ബാറ്ററികള്‍ക്ക് തീ പിടിക്കുന്നു; സാംസങ്ങ് ഗാലക്സി നോട്ട് സീരിസിലെ ഏറ്റവും പുതിയ ഫോണുകള്‍ തിരിച്ച് വിളിക്കുന്നു
ബാറ്ററി തകരാറ് കാരണം ഫോണ്‍ കത്തിനശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സാംസങ്ങ് ഇലക്ട്രോണിക്സിനെ ഞെട്ടിച്ചിരിക്കുകയാണ്.
സാംസങ്ങ് ഗാലക്സി നോട്ട് സീരിസിലെ ഏറ്റവും പുതിയ ഫോണുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ നോട്ട് സെവന്‍ ഫോണുകളാണ് തിരിച്ച് വിളിക്കുന്നത്. ബാറ്ററി തകരാറിനെ തുടര്‍ന്ന് ഫോണുകള്‍ക്ക് തീപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി.
സാംസങ്ങിന്‍റെ ഫാബ്‍ലെറ്റ് ശ്രേണിയായ നോട്ട് സീരിസിലെ പുതുമുറക്കരാനാണ് ഗാലക്‍സി നോട്ട് 7. അതിനൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഫോണിന്‍റെ നിര്‍മാണം. എന്നാല്‍ ബാറ്ററി തകരാറ് കാരണം ഫോണ്‍ കത്തിനശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സാംസങ്ങ് ഇലക്ട്രോണിക്സിനെ ഞെട്ടിച്ചിരിക്കുകയാണ്. ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചതോടെയാണ് ഫോണുകള്‍ തിരിച്ച് വിളിക്കാന് സാംസങ്ങ് തീരുമാനിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫോണിന്‍റെ തകരാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്‍റെ കാരണം പുറത്തുവിടുമെന്ന നിലപാടിലാണ് കമ്പനി. ബാറ്ററിക്ക് തകരാറുണ്ടന്ന് സ്ഥിരീകരിച്ചതായി സാംസങ് മൊബൈല്‍ മേധാവി കോഹ് ദോങ് ജിന് പറഞ്ഞു.
25 ലക്ഷം നോട്ട് 7 ഫോണുകളാണ് ഇതുവരെ കമ്പനി വിറ്റഴിച്ചത്. തകരാറുണ്ടായ ഫോണുകള് കമ്പനി മാറ്റി നല്കും. കഴിഞ്ഞയിടെ ബാറ്ററി തകരാര് മൂലം ഗാലക്സി നോട്ട് 7 ഫോണ് ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് കമ്പനി വൈകിപ്പിച്ചിരുന്നു. 5. 7 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത കണ്ണിന്റെ കൃഷ്ണമണി സ്കാന് ചെയ്യുന്ന ഐറിസ് സ്കാനര്‍ സംവിധാനമാണ്. വിരലടയാളത്തേക്കാള് സുരക്ഷിതം ഐറിസ് സ്കാനര് എന്നാണ് കമ്പനിയുടെ വാദം. 4 ജിബി റാം ഉള്ള ഫോണിന് 1. 6 ഒക്ടകോര്‍ എക്സിനോസ് പ്രൊസസര്‍ കൂടുതല്‍ കരുത്ത് പകരുന്നു. സാങ്കേതികമായി ഏറെ മെച്ചപ്പെട്ട് നിന്നിട്ടും തീപിടിക്കുന്ന ഫോണ്‍ എന്ന പേരുദോഷം വന്നതോടെ വിപണയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി സാംസങ് ഇലക്ട്രോണിക്സും കാത്തിരിക്കുകയാണ്.
Adjust Story Font
16