വിക്കറ്റിനെച്ചൊല്ലി പൊങ്കാല; ക്രിയാത്മകവും ഏകപക്ഷീയവുമല്ലാത്ത എല്ലാ ചര്‍ച്ചകളെയും സ്വാഗതം ചെയ്യുന്നതായി ബലറാം
വിക്കറ്റിനെച്ചൊല്ലി പൊങ്കാല; ക്രിയാത്മകവും ഏകപക്ഷീയവുമല്ലാത്ത എല്ലാ ചര്‍ച്ചകളെയും സ്വാഗതം ചെയ്യുന്നതായി ബലറാം
ബലറാം ഇട്ട ഫസ്റ്റ് വിക്കറ്റ് വീണോ എന്ന സ്റ്റാറ്റസാണ് ഇന്നലെ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ടത്. നായകന്‍റെ വിക്കറ്റ് വീണത് അറിഞ്ഞോ ബലരാമാ?

സോളാര്‍ കേസില്‍ ബംഗളൂരു കോടതി വിധി ഉമ്മന്‍ചാണ്ടിക്കെതിരായിരുന്നെങ്കിലും സോഷ്യല്‍മീഡിയ ഇത് ശരിക്കും ആഘോഷിച്ചത് യുവ കോണ്‍ഗ്രസ് എംഎല്‍എയായ വിടി ബലറാമിന്‍റെ ഫേസ്ബുക്ക് പേജിലായിരുന്നു. ഇപി ജയരാജനെതിരായ ആരോപണം രാജിയിലേക്ക് നീങ്ങുമ്പോള്‍ ബലറാം ഇട്ട ഫസ്റ്റ് വിക്കറ്റ് വീണോ എന്ന സ്റ്റാറ്റസാണ് ഇന്നലെ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ടത്. നായകന്‍റെ വിക്കറ്റ് വീണത് അറിഞ്ഞോ ബലരാമാ? , വിക്കറ്റ് വിക്കറ്റിന്‍റെ വഴിക്ക് പോയി തുടങ്ങിയ പരിഹാസ വാക്കുകളോടെയായിരുന്നു പഴയ പോസ്റ്റ് വീണ്ടും പലരുടെയും ഫേസ്ബുക്ക് വാളുകളില്‍ പ്രത്യക്ഷപ്പെട്ടത്. വിടി ബലറാമിന്‍റെ ഫേസ്ബുക്ക് പേജിലും പൊങ്കാലയായിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ശക്തമായതോടെ വിക്കറ്റ് വീഴ്ചകളേക്കുറിച്ചുള്ള ക്രിയാത്മകവും ഏകപക്ഷീയമല്ലാത്തതുമായ എല്ലാ ചർച്ചകളേയും സ്വാഗതം ചെയ്യുന്നു. നമ്മുടെ പൊതുരംഗം കൂടുതൽ സംശുദ്ധമാവട്ടെ. എന്ന പോസ്റ്റുമായി ബലറാം തന്നെ രംഗതെത്തി.

Adjust Story Font
16