പുതിയ സ്മാര്‍ട്ട്ഫോണുമായി ഇന്‍ഫോക്കസിന്‍റെ ടര്‍ബോ 5
പുതിയ സ്മാര്‍ട്ട്ഫോണുമായി ഇന്‍ഫോക്കസിന്‍റെ ടര്‍ബോ 5
5000 എംഎഎച്ച് ബാറ്ററിയാണ് വലിയ പ്രത്യേകത
ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ഇന്‍ഫോക്കസ്. ഇന്‍ഫോക്കസ് ടര്‍ബോ 5 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 5000 എംഎഎച്ച് ബാറ്ററിയാണ് വലിയ പ്രത്യേകത. ജൂലൈ നാല് മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന. ചാരം, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണുള്ളത്. 6999 രൂപയാണ് വില(2ജിബി റാം, 16ജിബി സ്റ്റോറേജ്). 7999 രൂപ വിലയുള്ള മറ്റൊരു മോഡലും(3ജിബി റാം, 32ജിബി സ്റ്റോറേജ്) ഇന്‍ഫോക്കസ് പുറത്തിറക്കിയിട്ടുണ്ട്. ഡബിള്‍ സിം, ഫിങ്കര്‍ പ്രിന്‍റ് സ്കാനര്‍ എന്നിവയും ഇന്‍ഫോക്കസ് വാഗ്ദാനം ചെയ്യുന്നു.
സെല്‍ഫി, ഫ്ളാഷ് ലൈറ്റ് എന്നിവയ്ക്കുള്ള ഷോട്ട് കട്ടായും ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ സൌകര്യം ലഭ്യമാവും. ആന്‍ഡ്രോയിഡ് 7.0 നൌഗാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.2 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെ, എല്‍.ഇ.ഡി ഫ്ളാഷോടെയുളള 13 മെഗാപിക്സല്‍ പിന്‍ക്യാമറ, 5 മെഗാപിക്സല്‍ മുന്‍ ക്യാമറ. 4ജി വോള്‍ട്ടെ കണക്റ്റിവിറ്റി, എഫ്.എം റേഡിയോ എന്നീ സൌകര്യങ്ങളുമുണ്ട്. ബാറ്ററി ബാക്ക് അപ്പ് തന്നെയാണ് കമ്പനി എടുത്തുകാണിക്കുന്നത്. ഒരൊറ്റ ചാര്‍ജിങ്ങില്‍ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് ഇവരുടെ അവകാശവാദം.
Adjust Story Font
16