ഓഫ് ലൈന്‍ വീഡിയോയുമായി ഫേസ്ബുക്ക്; പരീക്ഷണം ഇന്ത്യയില്‍
ഓഫ് ലൈന്‍ വീഡിയോയുമായി ഫേസ്ബുക്ക്; പരീക്ഷണം ഇന്ത്യയില്‍
ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ജൂലൈ 11 മുതല്‍ ഈ സേവനം ലഭ്യമാകുകമെന്ന് ഫേസ്ബുക്ക് അറിയിച്ചതായാണ്
ഇന്‍റര്‍നെറ്റില്ലാതെ വീഡിയോ കാണാനുള്ള സൌകര്യം ഒരുക്കുന്ന ഓഫ് ലൈന്‍ വീഡിയോയുമായി ഫേസ്ബുക്ക് രംഗത്ത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ജൂലൈ 11 മുതല്‍ ഈ സേവനം ലഭ്യമാകുകമെന്ന് ഫേസ്ബുക്ക് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യു ട്യൂബില്‍ ഓഫ് ലൈന്‍ വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയപ്പോഴും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയത് ഇന്ത്യയിലായിരുന്നു. നെറ്റ് ലോകത്ത് സജീവമായവരുടെ സംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയില്‍ മിക്കയിടങ്ങളിലും മികച്ച നെറ്റ് വേഗതയില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.
വൈഫൈ കണക്റ്റിവിറ്റിയോ മികച്ച നെറ്റ് വേഗതയോ ഉള്ള സമയത്ത് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്ത് പിന്നീട് സൌകര്യപ്രകാരം കാണാന്‍ അവസരമൊരുക്കുന്നതാണ് ഓഫ് ലൈന്‍ വീഡിയോ സംവിധാനം. ഫ്രീ ബേസിക്സ് സംവിധാനവും ഫേസ്ബുക്ക് ആദ്യമായി പരീക്ഷിച്ചത് ഇന്ത്യയിലായിരുന്നു. ട്രായ് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇതില്‍ നിന്നും പിന്‍മാറാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്. 142 മില്യണ്‍ ഉപയോക്താക്കളുമായി അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും സ്വീകാര്യതയുള്ള ഇടമാണ് ഇന്ത്യ.
Adjust Story Font
16