ജിയോയുടെ സൌജന്യ പദ്ധതി തുടരും, ട്രായുടെ പച്ചക്കൊടി
ജിയോയുടെ സൌജന്യ പദ്ധതി തുടരും, ട്രായുടെ പച്ചക്കൊടി
ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് അവസാനം വരെ സൌജന്യ സേവനം ഉറപ്പാക്കാനായി റിലയന്‍സ് ജിയോ തുടങ്ങിയ ഹാപ്പി ന്യൂ ഇയര്‍ പദ്ധതിക്കെതിരെയുള്ള പരാതികള്‍ ട്രായ് തള്ളി
ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് അവസാനം വരെ സൌജന്യ സേവനം ഉറപ്പാക്കാനായി റിലയന്‍സ് ജിയോ തുടങ്ങിയ ഹാപ്പി ന്യൂ ഇയര്‍ പദ്ധതിക്കെതിരെയുള്ള പരാതികള്‍ ട്രായ് തള്ളി. സേവനദാതാക്കളായ എയര്‍ടെല്ലും ഐഡിയയുമാണ് ജിയോക്കെതിരെ പരാതിയുമായി ട്രായെ സമീപിച്ചിരുന്നത്. വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ വാഗാദാനം ചെയ്ത സൌജന്യ സേവനം പുതിയ പേര് നല്‍കി മൂന്ന് മാസത്തേക്ക് നീട്ടിയ ജിയോയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു പരാതി. എന്നാല്‍ ജിയോയുടെ ടാരിഫ് പ്ലാനുകള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമാണെന്ന് കണ്ടെത്തിയതായാണ് ട്രായുടെ നിലപാട്. റിലന്‍സ് ജിയോയുടെ ടാരിഫ് പ്ലാനുകള്‍ ട്രായ് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലെന്നും ഈ സാഹചര്യത്തില്‍ ട്രായ് പ്രത്യേക ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ലെന്നും അറ്റോണി ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വാഗ്ദാനം ചെയ്യുന്ന ഡാറ്റയുടെയുടെ കാര്യത്തിലുള്‍പ്പെടെ വെല്‍ക്കം ഓഫറും ഹാപ്പി ന്യൂ ഇയര്‍ ഓഫറും തമ്മില്‍ കാര്യമായ അന്തരമുണ്ടെന്നാണ് ട്രായുടെ കണ്ടെത്തലെന്നാണ് സൂചന. പരാതിയില്‍ കഴന്പുണ്ടെന്ന് ട്രായ് വിധിച്ചിരുന്നെങ്കില്‍ നിലവിലുള്ള സൌജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ജിയോ നിര്‍ബന്ധിതമാകുമായിരുന്നു.
Adjust Story Font
16