Quantcast

അടുത്ത വര്‍ഷം മുതല്‍ യൂട്യൂബില്‍ നിര്‍ബന്ധിത പരസ്യങ്ങളില്ല

MediaOne Logo

Alwyn K Jose

  • Published:

    30 April 2018 10:05 AM GMT

അടുത്ത വര്‍ഷം മുതല്‍ യൂട്യൂബില്‍ നിര്‍ബന്ധിത പരസ്യങ്ങളില്ല
X

അടുത്ത വര്‍ഷം മുതല്‍ യൂട്യൂബില്‍ നിര്‍ബന്ധിത പരസ്യങ്ങളില്ല

യൂട്യൂബില്‍ വീഡിയോ കാണാനിരിക്കുമ്പോള്‍ പരസ്യം കൂടി കാണേണ്ട അവസ്ഥ നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ ?

യൂട്യൂബില്‍ വീഡിയോ കാണാനിരിക്കുമ്പോള്‍ പരസ്യം കൂടി കാണേണ്ട അവസ്ഥ നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ ? കുറച്ച് മാസങ്ങള്‍ കൂടി ക്ഷമിച്ചാല്‍ മതി. 2018 മുതല്‍ നിര്‍ബന്ധിത 30 സെക്കന്‍ഡ് പരസ്യം യൂട്യൂബ് നിര്‍ത്തലാക്കുകയാണ്.

കാഴ്ചക്കാരന്റെ സൌകര്യാനുസരണം വീഡിയോ കാണാം എന്നതാണ് യൂട്യൂബിനെ സ്വീകാര്യമാക്കിയത്. വീഡിയോ പ്ലേ ചെയ്യുന്നതിന് മുമ്പ് ചില പരസ്യങ്ങള്‍ ഒറ്റ ക്ലിക്കില്‍ തന്നെ ഒഴിവാക്കാനാകും. എന്നാല്‍ ചില വീഡിയോകള്‍ കാണണമെങ്കില്‍ പരസ്യം കൂടി കാണേണ്ടി വരുന്ന അവസ്ഥ കാഴ്ചക്കാരനെ അലോസരപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് യൂട്യൂബിനെ മാറ്റി ചിന്തിപ്പിച്ചത്. പലരും വീഡിയോ കാണുന്നത് തന്നെ ഉപേക്ഷിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. 30 സെക്കന്‍ഡ് നീളുന്ന പരസ്യങ്ങളാണെങ്കിലും അതിന് കാഴ്ചക്കാരില്ലാത്തത് പരസ്യദാതാക്കളെ പിന്നാക്കം വലിക്കുന്നുണ്ട്. ഇത്തരം പര്യസങ്ങള്‍ അടുത്ത വര്‍ഷത്തോടെ യൂട്യൂബില്‍ നിന്ന് നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനം മറ്റ് രീതിയില്‍ സ്വരൂപിക്കാനാണ് തീരുമാനം. കാഴ്ച്ചക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഫോര്‍മാറ്റ് കൈക്കൊള്ളും. സ്കിപ്പ് ചെയ്യുന്ന പരസ്യങ്ങള്‍ക്ക് പരസ്യദാതക്കളില്‍ നിന്ന് പണം ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഗൂഗിള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇത്തരം പര്യസങ്ങള്‍ ഒഴിവാക്കി തുടങ്ങിയിരുന്നു.

Next Story